കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പോര്; യദ്യൂരപ്പക്കെതിരെ എതിര്‍പ്പ് ശക്തം
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ശക്തമാകുന്നു. പരസ്യപ്രതികരണങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ മുതിരരെന്ന് ബിജെപി കര്‍ശന ശാസനം നല്‍കിയെങ്കിലും ഇതൊന്നും വകവെക്കാതെ വാക്‌പോര് തുടരുകയാണ്.
മുതിര്‍ന്ന ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാലാണ് ഇപ്പോള്‍ യെദ്യൂരപ്പക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നേതൃത്വമാറ്റമുണ്ടാകുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസ്ഥാനം പുതുവത്സരം ആഘോഷിക്കുന്ന (ഏപ്രില്‍ 13ന് ഉഗാഡിക്ക്) ശേഷം ചുമതലയേല്‍ക്കുമെന്നാണ് ബസന ഗൗഡ പറഞ്ഞിരിക്കുന്നത്. താനായിട്ട് ഇനി സ്വന്തം മന്ത്രിസ്ഥാനം ചോദിച്ച് പോകില്ലെന്നും തങ്ങളുടെ സ്വന്തം ആളുതന്നെ മുഖ്യമന്ത്രി ആകുമെന്നും ഗൗഡ അവകാശപ്പെട്ടു. യദ്യൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് നേരത്തെയും ഗൗഡ രംഗത്തെത്തിയിരുന്നു.
കര്‍ണാടകയില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് ജനദാതള്‍ സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയാണ് യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സഖ്യസര്‍ക്കാര്‍ കര്‍ണാടകയില്‍ നിന്നും അധികാരം നഷ്ടമാകുന്നത്. കര്‍ണാടകയിലെ ബിജെപിയില്‍ ഉടലെടുത്ത പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. സഖ്യസര്‍ക്കാറിനെ ഏറെക്കാലം പിടിച്ചു നിര്‍ത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാവാനുള്ള സാധ്യതകള്‍ ഏറെയാണ്.