Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ബി ജെ പി തൂത്തുവാരുന്നു

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും കോട്ട എന്ന് പേരെടുത്ത ദില്ലിയില്‍ ബി ജെ പിയുടെ തേരോട്ടം. ആകെയുള്ള ഏഴ് സീറ്റുകളും ബി ജെ പി വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡി ചെയ്യുകയാണ്. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ തോല്‍പിച്ച് ബി ജെ പിയിലെ ഡോ. ഹര്‍ഷ വര്‍ധനന്‍ ദില്ലിയിലെ ആദ്യ ബി ജെ പി സീറ്റ് പിടിച്ചു. എ എ പിയിലെ അശുതോഷാണ് ചാന്ദ്‌നി ചൗക്കിലെ മറ്റൊരു സ്ഥാനാര്‍ഥി.

നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ള പിന്നിലാണ്. ബി ജെ പിയിലെ ഉദിത് രാജ് ഇവിടെ ഒന്നാം സ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്. ന്യൂ ദില്ലിയില്‍ ബി ജെ പിയിലെ മീനാക്ഷി ലേഖിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് മാക്കന്‍ ഇവിടെയും മൂന്നാമതാണ്.

BJP

2009 ല്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ഇത്തവണ രാജ്യമൊട്ടാകെയുള്ള മോദി തരംഗത്തില്‍ തലസ്ഥാന നഗരിയും കോണ്‍ഗ്രസിനെ കൈവിട്ടു. നിയമസഭ തിരഞ്ഞെടുപ്പിലും ദില്ലിയില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ അത്ഭുതമായ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ വിജയ പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ 49 ദിവസം കൊണ്ട് ഭരണം ഉപേക്ഷിച്ചുപോയ കെജ്രിവാളിന്റെ രാജി ദില്ലിയില്‍ ആപ്പിന് തിരിച്ചടിയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളാണ് ആപ്പിന് ദില്ലിയില്‍ കിട്ടിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+