കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലും ബിജെപി തന്നെ! ഞെട്ടിച്ച് സര്‍വ്വേ ഫലം.. 300 സീറ്റുകള്‍ നേടും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | 2019ലും BJP തന്നെ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അടുക്കയാണ് രാജ്യം. ഏത് വിധേനയും അധികാര തുടര്‍ച്ച ഉറപ്പാക്കാനുള്ള കുറുക്കു വഴികള്‍ ബിജെപി മെനയുകയാണ്. ഇന്ധനവില വര്‍ധനയും തൊഴിലില്ലായ്മയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ബിജെപിക്കെതിരെ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം.

എന്നാല്‍ ബിജെപിക്ക് വീണ്ടും ആത്മവിശ്വാസം നല്‍കുന്ന സര്‍വ്വേഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലേറുമെന്നാണ് സര്‍വ്വേഫലം. ബിജെപിയുടെ തന്നെ ആഭ്യന്തര സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

ബിജെപി തനിച്ച് 300 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ സഖ്യം 360 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ആകെ വോട്ടു വിഹിതത്തിന്‍റെ 51 ശതമാനവും എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം.

മുന്‍ വര്‍ഷം

മുന്‍ വര്‍ഷം

അതായത് 2014 ലേതിനെക്കാളും 12 ശതമാനം അധികം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിക്ക് 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമായിരുന്നു നേടിയിരുന്നത്.

വിവിധ വിഷയങ്ങള്‍

വിവിധ വിഷയങ്ങള്‍

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഭരണത്തിനെതിരെ ശക്തമായ വികാരം നിലനില്‍ക്കെയാണ് ബിജെപിയുടെ തന്നെ പുതിയ സര്‍വ്വേ ഫലം. ഇന്ധന വില വര്‍ധന്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധീ എന്നീ വിഷയങ്ങള്‍ രാജ്യത്ത് കത്തി നില്‍ക്കുമ്പോഴാണ് ബിജെപിയുടെ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്.

അനുകൂലമല്ല

അനുകൂലമല്ല

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് സര്‍വ്വേ ഫലങ്ങളിലെല്ലാം ഭരണ വിരുദ്ധ വികാരമായിരുന്നു അലയടിച്ചത്. പല സര്‍വ്വേകളിലും മോദി പ്രഭാവം മങ്ങിയതായും ബിജെപിക്ക് 300ല്‍ കുറവ് സീറ്റുകള്‍ മാത്രമേ പ്രവചിച്ചിരുന്നുള്ളൂ.

സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

മെയ് മാസത്തില്‍ എബിപി മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. അതേസമയം യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ ഫലത്തില്‍ പറഞ്ഞിരുന്നു.

മോദി വേണ്ട

മോദി വേണ്ട

അതേസമയം മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 47 ശതമാനം ആളുകളും പറഞ്ഞിരുന്നു. ജുലൈ മാസത്തില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ 2019 ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകള്‍ നേടുമെന്നും പ്രവചിച്ചിരുന്നു. കോണ്‍ഗ്രസിന് തനിച്ച് 82 സീറ്റുകളും സര്‍വ്വേയില്‍ പ്രവചിച്ചിരുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

അതേസമയം ബിജെപിക്ക് ആത്മവിശ്വാസമേകുന്ന സര്‍വ്വേ ഫലമാണ് ഐപിഎസ് പുറത്തുവിട്ടത്. സര്‍വ്വേയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള നേതാവായി മോദിയെയാണ് 48 ശതമാനം പേരും തിരഞ്ഞെടുത്തത്.

പിന്നില്‍

പിന്നില്‍

അതേസമയം രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 11 ശതമാനം വോട്ടുകള്‍ മാത്രമാണ്. 923 നേതാക്കള്‍ക്കിടയില്‍ നിന്നുമാണ് നരേന്ദ്ര മോദി ഒന്നാമത് എത്തിയത്.

ഭരണത്തില്‍

ഭരണത്തില്‍

2014 നെക്കാള്‍ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി ദൃശ്യമാകുന്നുവെന്ന് മോദിയും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയാതെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജനം അവരെ തൂത്തെറിയുകയായിരുന്നെന്നും മോദി പറഞ്ഞു.

കുടുംബവാഴ്ച

കുടുംബവാഴ്ച

കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ചയെ കുറിച്ചും മോദി ആഞ്ഞടിച്ചു. താതാഴേക്കിടയിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോട് സഹതാപമുണ്ട്. ഒരു കുടുംബത്തിനായി പണിയെടുക്കുക എന്നതാണ് അവരുടെ ബുദ്ധിമുട്ടെന്നായിരുന്നു മോദി പറഞ്ഞത്.

മഹാസഖ്യം

മഹാസഖ്യം

മഹാസഖ്യത്തേയും മോദി പുച്ഛിച്ച് തള്ളി. സര്‍്കകാരിനെതിരേയുള്ള ചില അവസരവാദികളുടെ കൂട്ടകെട്ടാണതെന്നുംപറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.

English summary
BJP likely to win over 300 seats in 2019, shows party’s own survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X