തോല്‍വി മോദി തരംഗത്തിന്റെ അന്ത്യമല്ല
ദില്ലിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഹിത പരിശോധനയല്ല നടക്കുന്നത്, അസംബ്ലി തിരഞ്ഞെടുപ്പാണ് - കൃത്യമാണ് കിരണ്‍ ബേദിയുടെ വാക്കുകള്‍. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ദില്ലിയില്‍ നടക്കുന്നത് എന്ന് കരുതുന്നവരുണ്ട്. ആം ആദ്മി പാര്‍ട്ടിക്കൊപ്പം പ്രാദേശിക പിന്തുണയും അപ്രഖ്യാപിത കോണ്‍ഗ്രസ് വോട്ടുകളും കൂടി ചേര്‍ന്നതോടെ ദില്ലിയില്‍ ബി ജെ പിയുടെ നില പരുങ്ങലിലാണ് എന്നത് സത്യമാണ്.
പക്ഷേ അത് മോദി തരംഗത്തിന്റെ അവസാനമാണ് എന്ന് കരുതുന്നതില്‍ കഥയില്ല. കിരണ്‍ ബേദിയെ കൊണ്ടുവന്നത് മുതല്‍ ബി ജെ പിക്ക് ദില്ലിയില്‍ ഓരോന്നായി പിഴച്ചുതുടങ്ങി. നരേന്ദ്ര മോദിക്കും ഡെപ്യൂട്ടി അമിത് ഷായ്ക്കും ഇതൊര് റിയാലിറ്റി ചെക്കാണ്. എപ്പോഴും ജയം മാത്രമല്ല തോല്‍വിയും പ്രതീക്ഷിക്കണം എന്ന തിരിച്ചറിവ്. എന്തുകൊണ്ട് ദില്ലി ഫലം മോദി തരംഗത്തിന് തിരിച്ചടിയാകില്ല എന്ന് നോക്കൂ.

വേറെവിടെയും നടക്കില്ല
ദില്ലിയില്‍ കെജ്രിവാളിന് കീഴില്‍ ഉറച്ചത് പോലെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ എതിരാളികള്‍ക്ക് കഴിയില്ല. പരസ്പരം മത്സരിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ അധികവും.

വിശ്വസിക്കാന്‍ പ്രയാസം
ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിലും മിന്നുന്ന ജയം നേടിയ ബി ജെ പി ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയോട് തോല്‍ക്കും എന്ന കാഴ്ച വിശ്വസിക്കാന്‍ പ്രയാസമാണ്.

കെജ്രിവാളിനോട് മോദി മത്സരിച്ചില്ല
കെജ്രിവാള്‍ - മോദി യുദ്ധമായിരുന്നില്ല ദില്ലിയില്‍ നടന്നത്. ദില്ലിയില്‍ ബി ജെ പിക്ക് വേണ്ടി യുദ്ധം നയിച്ചത് കിരണ്‍ ബേദിയായിരുന്നു. തോല്‍വിയുടെയും ജയത്തിന്റെയും ഉത്തരവാദിത്തം തനിക്കായിരിക്കും എന്ന് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞു.

കെജ്രിവാള്‍ തിരിച്ചുവന്നു
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റും കെജ്രിവാള്‍ നഷ്ടപ്പെടുത്തിയ ഇമേജ് ദില്ലിയില്‍ വീണ്ടെടുക്കാന്‍ ബി ജെ പിയും സഹായിച്ചു.

കിരണ്‍ ബേദി ബാധ്യതയായി
കെജ്രിവാളിന് എതിരാളി എന്ന നിലയില്‍ കൊണ്ടുവന്ന കിരണ്‍ ബേദി വൈകാതെ ബാധ്യതയാകുന്ന കാഴ്ചയാണ് ദില്ലിയില്‍ കണ്ടത്

പാര്‍ട്ടി വോട്ടുകള്‍ കൈവിട്ടു
ബി ജെ പിയുടെ വോട്ടുകള്‍ ചോരാന്‍ പോലും ഇത് കാരണമായി.

തോറ്റാലും വേണം ഉത്തരവാദിത്തം
ജയങ്ങള്‍ക്ക് എന്നത് പോലെ തന്നെ തോല്‍വിക്കും വേണം ഉത്തരവാദികള്‍. അതില്‍ നിന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല












Click it and Unblock the Notifications