Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍; മോദി പ്രസംഗിച്ച മിക്ക മണ്ഡലങ്ങളിലും ബിജെപി തോറ്റു

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്ത മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വി. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്ത നാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ പങ്കെടുത്ത ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് ജയിച്ചുകയറിയത്.

ബിഹാര്‍ വഴി ദേശീയ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരികയാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപി പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ചത്. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ രണ്ടുവരെ ബിഹാറില്‍ 26 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

bjp-logo

റാലികളില്‍ നല്ലൊരു ആള്‍ക്കൂട്ടം എത്തിയിരുന്നെങ്കിലും അവയൊന്നും വോട്ടാക്കി മാറ്റാന്‍ മോദിയുടെ പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുവേണം കരുതാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഇത്രയും റാലികളില്‍ പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ ജൂലൈയിലും ആഗസ്തിലുമായി പ്രധാനമന്ത്രി 4 റാലികളില്‍ പങ്കെടുക്കാനായി ബിഹാറിലെത്തി.

26 മണ്ഡലങ്ങളില്‍ മോദി റാലികളില്‍ പങ്കെടുത്തെങ്കിലും ഇവയില്‍ 10 എണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ബിജെപി വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളാണ് തോറ്റവയെല്ലാം. മോദിയുടെ റാലികളില്‍ വലിയൊരു ജനക്കൂട്ടമെത്തിയെങ്കിലും അവയെ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി നേതാവു തന്നെ സമ്മതിക്കുന്നു. രാജ്യത്ത് മോദി തരംഗം അവസാനിക്കുകയാണെന്ന സൂചനയാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+