കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022 ൽ മണിപ്പൂരിൽ അധികാരം നിലനിർത്തും; അസം മാതൃക പയറ്റാനൊരുങ്ങി ബിജെപി

Google Oneindia Malayalam News

ദില്ലി; 2017 ൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ ബി ജെ പിക്ക് ലഭിച്ചത് 21 സീറ്റുകൾ മാത്രമായിരുന്നു. അന്ന് 28 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസ്. 31 സീറ്റായിരുന്നു സർക്കാർ രൂപീകരിക്കാൻ ആവശ്യം. കോൺഗ്രസ് അധികാരത്തിലേക്ക് എന്ന് ഉറപ്പിച്ചിടത്ത് ഗോവയ്ക്ക് സമാനമായ തന്ത്രം ബി ജെ പി പയറ്റിയതോടെ കോൺഗ്രസ് പുറത്തായി. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിൾസ് ഫ്രന്റ് (എൻ പി എഫ്), നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവരുടെ പിന്തുണയോടെ ബി ജെ പി സഖ്യ സർക്കാർ രൂപീകരിച്ചു.

ഇത്തവണയും അധികാരം നിലനിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബി ജെ പി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങൾക്ക് അസം മാതൃക പിന്തുടരാനാണ് പാർട്ടി നീക്കം. വിശദാംശങ്ങളിലേക്ക്

 കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായി


ഗോവയിലേത് പോലെ കപ്പിനും ചുണ്ടിനും ഇടയിലാണ് മണിപ്പൂരിൽ കോൺഗ്രസിന് അധികാരം നഷ്ടമായത്. എന്നാൽ ഇത്തവണ ഭരണം പിടിക്കാൻ കച്ചമുറിക്കി ഇറങ്ങിയിരിക്കുകയാണ് പാർട്ടി. അതേസമയം കോൺഗ്രസ് നീക്കങ്ങൾ ഇക്കുറിയും വിജയിക്കില്ലെന്ന് ബി ജെ പി അവകാശപ്പെടുന്നു. ഇത്തവണ പുതിയ പരീക്ഷണങ്ങൾ നടത്തി ഭരണം പിടിക്കാനാണ് പാർട്ടി നീക്കം. നിലവിൽ സംസ്ഥാനത്ത് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കുറി അസം മാതൃക നടപ്പാക്കാനാണ് പാർട്ടി തിരിമാനം. 2016ലെ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ മുഖമായിരുന്നു സർബാനന്ദ സോനോവാൾ. എന്നാൽ 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള തന്ത്രം ബി ജെ പി മാറ്റി. ബാറ്റൺ ഹിമന്ത ബിശ്വ ശർമ്മയ്ക്ക് കൈമാറാൻ പാർട്ടി തിരുമാനിക്കുകയായിരുന്നു.

 മണിപ്പൂരിൽ അസം മാതൃക പയറ്റാൻ ബി ജെ പി

മണിപ്പൂരിൽ 2022ലെ തെരഞ്ഞെടുപ്പിലും അസം മാതൃകയാവും ബി ജെ പി പിന്തുടരുകയെന്ന് ആർ എസ് എസ് നേതാവ് പറഞ്ഞു. നിലവിൽ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി ബിശ്വജിത്തിന്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് സഖ്യസർക്കാർ നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്ത് നേതൃമാറ്റത്തിനായി മണിപ്പൂരിൽ പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ നേതാവിനെ അവതരിപ്പിക്കാനുള്ള തിരുമാനം. ആർ എസ് എസിന്റെ ഗുഡ്ബുക്കിൽ ഇടംപിടിച്ച നേതാവാണ് ബിശ്വജിത്ത്. അതുകൊണ്ട് തന്നെ മണിപ്പൂരിൽ ബി ജെ പി ഭരണം നിലനിർത്തിയാൽ ബിശ്വജത്തിനെ തന്നെ പരിഗണിച്ചേക്കും. മാത്രമല്ല 2017 ൽ മുഖ്യമന്ത്രിക്കേസരക്കായുള്ള താത്പര്യം ബിശ്വജിത്ത് പ്രകടിപ്പിച്ചിരുന്നു.

 പാർട്ടിയുടെ തിരുമാനം അംഗീകരിച്ചു

എന്നാൽ അന്ന് കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നോങ്തോങ്ബാം ബിരേൺ സിംഗിനെ മുഖ്യമന്ത്രിയാക്കാൻ ദേശീയ നേതൃത്വം തിരുമാനിക്കുകയായിരുന്നു. ബരേൺ സിംഗിനെ ബി ജെ പിയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ബി ജെ പി ഒരു കുടുംബമാണ്. എന്നിലുള്ള വിശ്വാസത്തെ ഞാൻ വിലമതിക്കുന്നു. ഞങ്ങളുടെ കേന്ദ്ര നേതൃത്വം എനിക്കായി തീരുമാനിക്കുന്ന ഏത് റോളും ഞാൻ നിർവഹിക്കും, ബിശ്വജിത്ത് ദി ഹിന്ദുവിനോട് പ്രതികരിച്ചു. 2017 ൽ നേടിയ 21 സീറ്റുകളിലധികം നേടിി ബി ജെ പിയെ വീണ്ടും അധികാരത്തിൽ എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ബിശ്വജിത്ത് കൂട്ടിച്ചേർത്തു.

 എൻ പി പിയിലേക്ക് പോയേക്കും

മിക്ക മണ്ഡലങ്ങളിലും സീറ്റിനായി രണ്ട് പേരെങ്കിലും പാർട്ടിയിൽ ഉണ്ട്. ഇവർ സീറ്റ് കിട്ടിയില്ലേങ്കിൽ എൻ പി പിയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും ബിശ്വജിത്ത് പറഞ്ഞു. കഴിഞ്ഞ തവണ 1000 വോട്ടുകൾക്ക് ബി ജെ പി സ്ഥാനാർത്ഥികൾ പരാജയപ്പെട്ട 12 സീറ്റുകൾ പാർട്ടിക്കുണ്ട്. 500 വോട്ടുകളിൽ താഴെ മണ്ഡലം നഷ്ടപ്പെട്ട 6 ഇടങ്ങളും. ഇത്തവണ കൃത്യമായി ഗൃഹപാഠത്തോടെയാണ് തിരഞ്ഞെടുപ്പിന് തങ്ങൾ ഒരുങ്ങുന്നതെന്നും ബിശ്വജിത്ത് പറഞ്ഞു.

 എൻ പി പിയും എൻ പി എഫും പിന്തുണയ്ക്കുമെന്ന്

അതിനിടെ ബി ജെ പി-എൻ പി പി ഭിന്നതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ബിശ്വജിത്ത് തള്ളി, തൂക്കുസഭ ഉണ്ടായാൽ മറ്റ് പ്രാദേശിക പങ്കാളിയായ നാഗാ പീപ്പിൾസ് ഫ്രണ്ടും ബി ജെ പിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിശ്വജിത്ത് പറഞ്ഞു. 2020ലെ അധികാരത്തർക്കത്തിനിടെ എൻ പി പി ബി ജെ പിക്കുള്ള പിന്തുണ പിൻവലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് പിന്നീട് സഖ്യത്തിൽ തിരിച്ചെത്തിയിരുന്നു.

 തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എൻ പി പി

അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ തനിച്ച് മത്സരിക്കുമെന്ന് എൻ പി പി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എൻ പി പി ലക്ഷ്യമിടുന്നതെന്ന് എൻ പി പി നേതാവും ഉപമുഖ്യമന്ത്രിയുമായ വൈ ജോയ്കുമാർ നേരത്തേ പറഞ്ഞിരുന്നു. അത്തരത്തിൽ കൂടുതൽ സീറ്റുകൾ നേടിയാൽ വില പേശൽ ശക്തി കൂടുമെന്നും അന്ന് വേണമെങ്കിൽ കോൺഗ്രസുമായോ ബി ജെ പിയുമായോ ചേർന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുനെന്ന പ്രതീക്ഷയും ജോയ്കുമാർ പങ്കുവെച്ചിരുന്നു.

Recommended Video

cmsvideo
യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം
 അതൃപ്തിക്ക് കാരണമായത് ഇതാണ്

നാല് എം എൽ എമാരുള്ള എൻ പി പി ബി ജെ പിയുമായി അത്ര നല്ല ബന്ധത്തിലല്ല. നാല് എൻ പി പി മന്ത്രിമാരിൽ രണ്ടുപേരെ നേരത്തേ ക്യാബിനറ്റിൽ നിന്നും ബി ജെ പി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. പിന്നീട് എൻ പി പി ദേശീയ പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാർഡ് കെ. സാങ്മയുടെ ഇടപെടലിനെ തുടർന്നായിരുന്നു അതൃപ്തികൾ പരിഹരിക്കപ്പെട്ടത്.

English summary
BJP may apply assam model in manipur to retain power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X