കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കും? പകരം ജ്യോതിരാദിത്യ സിന്ധ്യ? അഭ്യൂഹം ശക്തം

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ ബി ജെ പി മാറ്റിയിരുന്നു. ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങലിലായിരുന്നു നേതൃമാറ്റം ഉണ്ടായത്. ഉടൻ തന്നെ കർണാടകയിൽ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നേതൃത്വം അത് തള്ളി. ഇപ്പോഴിതാ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാറ്റിയേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. വിശദമായി വായിക്കാം

ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

നദ്ദയുമായി കൂടിക്കാഴ്ച നടത്തി ചൗഹാൻ


കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാൻ ദില്ലിയിലെത്തി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. അതേസമയം ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഭോപ്പാലിൽ എത്തി ജ്യോതിരാദിത്യ സിന്ധ്യയുമായും ബി ജെ പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുമായും ചൗഹാൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ചർച്ചയ്ക്ക് ചൂടുപിടിച്ചു. നേതൃമാറ്റം സംബന്ധിച്ച് മാധ്യമങ്ങൾ ചൗഹാനോട് പ്രതികരണം തേടിയപ്പോൾ പാർട്ടി എന്ത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്നായിരുന്നു ചൗഹാന്റെ പ്രതികരണം. ബി ജെ പി പാർലമെന്ററി ബോർഡിൽ നിന്നും അടുത്തിടെ ചൗഹാനെ ഒഴിവാക്കിയിരുന്നു.

ഓപ്പറേഷൻ താമരയിലൂടെ


2019 ൽ മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ പുറത്താക്കിയായിരുന്നു ബി ജെ പി മധ്യപ്രദേശിൽ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ നേതാവിനെ അവതരിപ്പിക്കാനായിരുന്നു ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ആലോചന. എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്.

നിതീഷിന് കനത്ത തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേർ ബിജെപിയിൽനിതീഷിന് കനത്ത തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേർ ബിജെപിയിൽ

യുവ നേതാവിനെ നിയമിക്കണമെന്ന്


എന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സർക്കാരിന്റെ മുഖം മിനുക്കാൻ യുവ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണമെന്നാണ് പാർട്ടിയിലെ ആവശ്യം. ചൗഹാന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. യുവ നേതാവായ ജ്യോതിരാധിത്യ സിന്ധ്യയുടെ പേരാണ് ഇപ്പോൾ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന നേതാക്കൾ ദേശീയ മേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

തള്ളി ബി ജെ പി നേതൃത്വം


മുൻ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും മറ്റ് 22 പേരേയും പാർട്ടിയിൽ എത്തിച്ച് കൊണ്ടായിരുന്നു മധ്യപ്രദേശിൽ ബി ജെ പി ഓപ്പറേഷൻ കമല നടപ്പാക്കിയത്. 2018 ൽ 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം സിന്ധ്യ മോഹിച്ചിരന്നു. എന്നാൽ കണക്ക് കൂട്ടലുകൾ തള്ളി കമൽനാഥിനെ നേതൃത്വം പരിഗണിക്കുകയായിരുന്നു. ഇതോടെ നേതൃത്വവുമായി സിന്ധ്യ അകന്നു. ഈ അതൃപ്തി മുതലെടുത്ത് കൊണ്ടായിരുന്നു ബിജെപിയുടെ ചാക്കിടൽ. ബി ജെ പിയിൽ എത്തിയ പിന്നാലെ സിന്ധ്യയെ കേന്ദ്ര വ്യോമയാന മന്ത്രിയായി നേതൃത്വം നിയമിക്കുകയും ചെയ്തിരുന്നു. സിന്ധ്യയെ പോലൊരു നേതാവ് നേതൃസ്ഥാനത്തേക്ക് വരുന്നത് പാർട്ടിയെ അടുത്ത തിരഞ്ഞെടുപ്പിൽ സഹായിക്കുമെന്നാണ് നേതാക്കള് ചൂണ്ടിക്കാട്ടുന്നത്. അതേസമയം നേതൃമാറ്റത്തെ സംബന്ധിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നാണ് ബി ജെ പി വൃത്തങ്ങൾ പറയുന്നത്.

English summary
BJP May Change Guard In Madhya Pradesh; Shivaraj Singh Chauhan meets JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X