കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ യുപി ഫോര്‍മുല, 2 ഉപമുഖ്യമന്ത്രിമാര്‍, സിന്ധ്യയെ മറക്കാതെ അമിത് ഷാ!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്ന തിരക്കിലേക്ക് ബിജെപി ഇറങ്ങുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജ്യോതിരാദിത്യ സിന്ധ്യക്ക് പ്രത്യുപകാരം നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഒരിക്കലും പ്രതീക്ഷിക്കാത്ത മധ്യപ്രദേശില്‍ അധികാരം നേടിക്കൊടുത്തത് സിന്ധ്യയുടെ മാത്രം മിടുക്കാണെന്ന് അമിത് ഷാ പറയുന്നു. ഈ സന്തോഷം അദ്ദേഹം മധ്യപ്രദേശ് ഘടകത്തെയും അറിയിച്ചിട്ടുണ്ട്.

അതേസമയം നിലവില്‍ പാര്‍ട്ടിയുടെ എല്ലാ യോഗങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍ രഹസ്യമായി ബിജെപിയിലെ നേതാക്കള്‍ ചൗഹാന്റെ വീട്ടില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ബിഎസ്പിയുടെയും എസ്പിയുടെയും എംഎല്‍എമാര്‍ എപ്പോള്‍ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന.

യുപി മോഡല്‍

യുപി മോഡല്‍

ഉത്തര്‍പ്രദേശ് മോഡലില്‍ മധ്യപ്രദേശിന്റെ ഭരണം കൊണ്ടുപോകാനാണ് അമിത് ഷായുടെ പദ്ധതി. ആദ്യം ഇതേ മോഡലില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് നീക്കം. ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിയും മധ്യപ്രദേശില്‍ ഉണ്ടാവും. അതേസമയം ഇത് രണ്ട് തരത്തില്‍ വ്യാഖാനിക്കപ്പെടുന്നുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വരുന്നതോടെ ചൗഹാനെ കേന്ദ്രത്തിന് നേരിട്ട് നിയന്ത്രിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിനുള്ള സമ്മാനമാണ് ഉപമുഖ്യമന്ത്രി പദം. സിന്ധ്യ പറയുന്നയാളെ ഉപമുഖ്യമന്ത്രി പദത്തില്‍ നിയമിക്കും.

ഉപതിരഞ്ഞെടുപ്പിലെ വിജയം

ഉപതിരഞ്ഞെടുപ്പിലെ വിജയം

സിന്ധ്യക്ക് മധ്യപ്രദേശില്‍ കൂടുതല്‍ അധികാരം നല്‍കുന്നത് ഉപതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. ശിവരാജ് സിംഗ് ചൗഹാന് മുന്നേ അതിനുള്ള പ്രവര്‍ത്തനവും സിന്ധ്യ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമതരോടും മണ്ഡലത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. നേരത്തെ തന്നെ രംഗത്തിറങ്ങിയാല്‍ ലഭിക്കുന്ന മുന്‍തൂക്കവും സിന്ധ്യ ലക്ഷ്യമിടുന്നുണ്ട്. എല്ലാ വോട്ടര്‍മാരോടും കൂറുമാറിയതിന്റെ കാര്യ കാരണങ്ങള്‍ വിശദീകരിക്കാനും നിര്‍ദേശമുണ്ട്. ഇതിനുള്ള എല്ലാ സൗകര്യവും ബിജെപിയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

ഇനി മൂന്ന് നാള്‍

ഇനി മൂന്ന് നാള്‍

മധ്യപ്രദേശിലെ മന്ത്രിസഭാ രൂപീകരണം അമിത് ഷായും ജെപി നദ്ദയും ചേര്‍ന്ന് നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും. മാര്‍ച്ച് 25ന് സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഹിന്ദു ആചാര പ്രകാരം വിശിഷ്ട ദിവസമായ ചൈത്ര നവരാത്രയുടെ ആദ്യ ദിനമാണ് ഇത്. അതേസമയം സിന്ധ്യ അമിത് ഷായുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ച് കഴിഞ്ഞു. വിമതരുടെ നേതൃത്വത്തില്‍ ചൗഹാനെ നിയന്ത്രിക്കാന്‍ സിന്ധ്യയെ അമിത് ഷാ നിയോഗിച്ചിട്ടുണ്ട്.

ചൗഹാന്റെ കളികള്‍

ചൗഹാന്റെ കളികള്‍

സിന്ധ്യക്ക് ചൗഹാന്റെ എല്ലാ പിന്തുണയുമുണ്ട്. വിമതരെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കാനാണ് ചൗഹാന്റെ ശ്രമം. ഒന്നാമത്തെ കാര്യം ഗ്വാളിയോര്‍-ഭോപ്പാല്‍ മേഖലയില്‍ ചൗഹാന്‍ ഇതുവരെ സ്വാധീനമില്ലായിരുന്നു. നരോത്തം മിശ്രയെ ഇതുവരെ എതിര്‍ക്കാനുള്ള കരുത്ത് ചൗഹാന് ഇല്ലാതിരുന്നത് ഇവിടെയുള്ള ബലക്കുറവ് കൊണ്ടായിരുന്നു. എന്നാല്‍ സിന്ധ്യ വന്നതോടെ ഈ മേഖലയില്‍ മിശ്രയേക്കാള്‍ വലിയ നേതാവ് ചൗഹാനൊപ്പമായിരിക്കുകയാണ്. ഇത്തവണ മുഖ്യമന്ത്രി പദത്തിലേക്ക് സിന്ധ്യ നിര്‍ദേശിച്ചതും ചൗഹാനെ തന്നെയാണ്.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

വിമതരെ എല്ലാവരെയും മന്ത്രിയാക്കാന്‍ ചൗഹാന്‍ തയ്യാറല്ല. പക്ഷേ പ്രാധാന്യമുള്ളവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. വിമതര്‍ അടുത്ത ആറു മാസത്തിനുള്ളില്‍ എന്ത് വന്നാലും ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടവരാണ്. ഗോവിന്ദ് സിംഗ് രജപുത്, തുളസി സിലാവത്ത്, ഇമര്‍ത്തി ദേവി, മഹേന്ദ്ര സിംഗ് സിസോദിയ, പ്രദ്യുമ്‌ന സിംഗ് തോമര്‍, ഐദാല്‍ സിംഗ് കന്‍സാന, ബിസാഹുലാല്‍ സിംഗ്, രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ് എന്നിവര്‍ ഉറപ്പായും മന്ത്രിസഭയില്‍ ഇടംപിടിക്കും. ഇവരുടെ പേരുകള്‍ സിന്ധ്യ തന്നെയാണ് നിര്‍ദേശിച്ചത്.

പത്ത് പേര്‍

പത്ത് പേര്‍

ബിജെപി നേതൃത്വം പറയുന്നത് ആദ്യ ഘട്ടത്തില്‍ പത്ത് കോണ്‍ഗ്രസ് വിമതരെ മന്ത്രിമാരാക്കുമെന്നാണ്. നാല് പേരെ ഉപതിരഞ്ഞെടുപ്പിന് ശേഷവും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ബിജെപിയിലെ പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടിട്ടില്ല. ദീര്‍ഘകാലം പാര്‍ട്ടിക്കൊപ്പം നിന്നവരെ അവഗണിക്കുന്ന രീതിയാണ് ഇതെന്ന് ഇവര്‍ പറയുന്നത്. വെറും 33 പേരുടെ മന്ത്രിസഭയാണ് മധ്യപ്രദേശില്‍ ഉള്ളത്. സിന്ധ്യ ഗ്രൂപ്പിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ബാക്കിയുള്ളത് വെറും 19 മന്ത്രിസ്ഥാനമാണ്. ഇതുകൊണ്ട് ചൗഹാന്‍ ഗ്രൂപ്പിനെ മാത്രമേ തൃപ്തിപ്പെടുത്താനാവൂ.

കര്‍ണാടക ഒഴിവാക്കും

കര്‍ണാടക ഒഴിവാക്കും

ചൗഹാന്‍ മുന്നില്‍ കണ്ടത് യെഡിയൂരപ്പയ്ക്ക് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം ഉണ്ടാവരുതെന്നാണ്. അതിനായി തന്റെ എതിര്‍ ഗ്രൂപ്പിലുള്ളവരുമായും ചൗഹാന്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദത്തിലൊന്ന് നരോത്തം മിശ്രയ്ക്ക് ലഭിക്കും. ആഭ്യന്തര വകുപ്പ് ചൗഹാന്‍ ഗ്രൂപ്പിനും ധനകാര്യം മിശ്ര ഗ്രൂപ്പിനുമായി വീതിച്ച് നല്‍കും. അതേസമയം രാജ്യസഭാ സീറ്റ് വിഷയത്തില്‍ ബിജെപി പ്രശ്‌നം പരിഹരിച്ചത് ഈ രീതിയിലായിരുന്നു. കോണ്‍ഗ്രസിലെ പോലെ ഈ പ്രശ്‌നങ്ങള്‍ വലുതാക്കരുതെന്ന മുന്നറിയിപ്പ് അമിത് ഷായും നല്‍കിയിട്ടുണ്ട്.

English summary
bjp may import up model in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X