കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 സംസ്ഥാനങ്ങളിലെ 5 ഗ്ലാമര്‍ സീറ്റുകള്‍ ബിജെപി കൈവിടും... കണക്കുകളില്‍ അമ്പരന്ന് ബിജെപി!!

Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ വെട്ടിലാക്കി ഭരണവിരുദ്ധ വികാരങ്ങൾ

ദില്ലി: നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ അഞ്ച് ഗ്ലാമര്‍ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഈ സീറ്റുകള്‍ മുമ്പ് ബിജെപി പിടിച്ചത്. അതുകൊണ്ട് തന്നെ ഈ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമെന്ന് ഉറപ്പാണ്. ഇതിന് പുറമേ ദില്ലിയില്‍ കോണ്‍ഗ്രസ് നടത്തുന്ന ചില നീക്കങ്ങളും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ബിജെപിക്ക് വിചാരിച്ചതിലും രൂക്ഷമാണ് ഭരണവിരുദ്ധ വികാരമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഹിന്ദിഹൃദയഭൂമിയിലെ നഷ്ടങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ സീറ്റുകള്‍ വഴി നികത്താനുള്ള ബിജെപിയുടെ നീക്കങ്ങളും വിജയിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് 300 സീറ്റുകള്‍ എന്ന ബിജെപിയുടെ സാധ്യതകള്‍ ക്ക് വലിയ വിളളല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

5 സീറ്റുകള്‍

5 സീറ്റുകള്‍

കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, ബാബുല്‍ സുപ്രീം, ബീഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ റായ് എന്നിവരടക്കം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളാണ് ബിജെപി തോല്‍വി ഭീഷണി നേരിടുന്നത്. ലോഹര്‍ദാഗ, ബെഗുസര, ദര്‍ബംഗ, ഉജ്ജാര്‍പൂര്‍, അസന്‍സോള്‍ എന്നിവയാണ് തീപ്പാറുന്ന പോരാട്ടം നടക്കുന്നത്. മോദി തരംഗം ഉണ്ടായ 2014ല്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവര്‍ വിജയിച്ചത്.

ജാര്‍ഖണ്ഡില്‍ വീഴും

ജാര്‍ഖണ്ഡില്‍ വീഴും

ജാര്‍ഖണ്ഡിലെ ലോഹര്‍ഗദ സീറ്റ് ബിജെപി വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലമാണ്. ഇവിടെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ബിജെപിയുടെ സുദര്‍ശന്‍ ഭഗത് ആണ് ഇവിടെ സ്ഥാനാര്‍ത്ഥി. വെറും ഒരു ലക്ഷം വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ ഭഗത് വിജയിച്ചത്. ഇത്തവണ അദ്ദേഹത്തിന്റെ എതിരാളി സുഖ്ദിയോ ഭഗത് ആണ്. ആര്‍ജെഡി, ജെഎംഎം, ജെവിഎം എന്നിവരുടെ പിന്തുണയോടെയുള്ള മഹാസഖ്യമാണ് ഇവിടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. വമ്പന്‍ ഭൂരിപക്ഷത്തില്‍ സുഖ്ദിയോ വിജയിക്കുമെന്ന് ഉറപ്പാണ്.

ബെഗുസര കൈവിടും

ബെഗുസര കൈവിടും

ബിജെപി ഏറ്റവും കഷ്ടപ്പെടുന്ന മണ്ഡലമാണ് ബെഗുസര. ഇവിടെ ഗിരിരാജ് സിംഗാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ മണ്ഡലമല്ല ഇത്. അതോടൊപ്പം കടുത്ത ഭരണവിരുദ്ധ വികാരവും ഈ മണ്ഡലത്തില്‍ ഉണ്ട്. കഴിഞ്ഞ തവണ ബിജെപിയുടെ ഭോലാ സിംഗ് ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ വെറും അഞ്ചര ശതമാനം വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ സിപിഐയുടെ കനയ്യ കുമാറും മത്സരരംഗത്തുണ്ട്. അദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍. മണ്ഡല പരിശോധനയിലും ബിജെപിക്ക് അനുകൂലമായ റിപ്പോര്‍ട്ടല്ല ലഭിച്ചത്.

ബീഹാറില്‍ വീഴ്ച്ച

ബീഹാറില്‍ വീഴ്ച്ച

ബീഹാര്‍ ബിജെപി, ജെഡിയു സഖ്യം ഏറ്റവും ശക്തമാണ്. എന്നാല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന ഉജിയാര്‍പൂര്‍, ദര്‍ബംഗ സീറ്റുകള്‍ ഇത്തവണ ബിജെപിയെ കൈവിടും. ഉജിയാര്‍പൂരില്‍ നിത്യാനന്ദ റായിയാണ് വിജയിച്ചത്. വെറും ഏഴ് ശതമാനം വോട്ടിന്റെ ബലത്തിലായിരുന്നു വിജയം. ഇത്തവണ ഉപേന്ദ്ര കുശ്വാഹയാണ് ഈ സീറ്റില്‍ മത്സരിക്കുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ബിജെപിയെ ഈ മണ്ഡലം ഉറപ്പായും ഗൈവിടും. ദര്‍ബംഗയില്‍ കഴിഞ്ഞ തവണ കീര്‍ത്തി ആസാദ് വെറും 4.23 ശതമാനം വോട്ടിനാണ് കീര്‍ത്തി ആസാദ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ വീഴ്ത്തിയത്. ഇത്തവണ അബ്ദുള്‍ ബാരി സിദ്ദിഖ് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്.

ദീദിക്ക് മുന്നിലും വീഴ്ച്ച

ദീദിക്ക് മുന്നിലും വീഴ്ച്ച

ബിജെപി അഭിമാന പോരാട്ടത്തിനൊരുങ്ങുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇത്തവണ സീറ്റുകള്‍ കൂടുതല്‍ നേടണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിയുടെ എംപി ബാബുല്‍ സുപ്രിയോ അസന്‍സോളില്‍ പരാജയപ്പെടുമെന്നാണ് വ്യക്തമാകുന്നത്. വെറും ഏഴ് ശതമാനം വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദോല സെന്നിനെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മൂണ്‍ മൂണ്‍ സെന്നിനെ കളത്തില്‍ ഇറക്കിയിട്ടുണ്ട് മമതാ ബാനര്‍ജി. സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന നേതാവാണ് ബാബുല്‍ സുപ്രിയോ. അദ്ദേഹം പരാജയപ്പെട്ടാല്‍ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച താഴോട്ട് പോകും.

ദില്ലിയിലും പ്രതിസന്ധി

ദില്ലിയിലും പ്രതിസന്ധി

ദില്ലിയില്‍ ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ട്. ആംആദ്മി പാര്‍ട്ടിയേക്കാള്‍ പ്രവര്‍ത്തനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസാണ് പ്രധാന വെല്ലുവിളി. പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ച് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മുസ്ലീം വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനം ബിജെപിയുടെ ബൂത്ത് തല പ്രവര്‍ത്തനങ്ങളെ പോലും അട്ടിമറിച്ചിരിക്കുകയാണ്. ചാന്ദ്ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ദില്ലി, ഈസ്റ്റ് ദില്ലി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടുമെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍.

നാലാം ഘട്ടം കഠിനം

നാലാം ഘട്ടം കഠിനം

മുംബൈ, ഗുജറാത്ത് അടക്കമുള്ള മേഖലയില്‍ നിന്ന് ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗുജറാത്തിലെ കാര്‍ഷിക മേഖലയില്‍ വോട്ട് കുറഞ്ഞത് ഇതിന്റെ സൂചനയാണ്. മഹാരാഷ്ട്രയില്‍ നിലവിലെ ഭരണത്തിനെതിരെ ശക്തമായ വികാരമുണ്ടെന്നും വ്യക്തമാണ്. മഹാരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിച്ചതും വലിയ ഘടകമാണ്. അതേസമയം പ്രതിപക്ഷ സഖ്യം വിചാരിച്ചതിലും വലിയ ആഘാതം പാര്‍ട്ടിയില്‍ ഉണ്ടാക്കുമെന്നാണ് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി വിജയിച്ച 12 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... 14 സീറ്റില്‍ ത്രികോണ പോരാട്ടം!!ബിജെപി വിജയിച്ച 12 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... 14 സീറ്റില്‍ ത്രികോണ പോരാട്ടം!!

English summary
bjp may loose 5 high stake seats that recorded narrow win in 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X