സിന്ദൂരം മായ്ച്ചവരെ പാഠംപഠിപ്പിക്കാന്‍ അവരുടെ സഹോദരിയെന്നെ അയച്ചു; കേണല്‍ സോഫിയ ഖുറേഷിക്കെതിരേ ബിജെപി മന്ത്രി
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ അഭിനമാനമായി മാറിയ സൈനിക ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചതും സോഫിയ ആയിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ പെണ്‍കരുത്തിന്റെ പ്രതീകമായിട്ടാണ് സോഫിയയെ വിശേഷിപ്പിക്കുന്നത്. കറ കളഞ്ഞ ദേശസ്നേഹികളും കൂടിയാണ് കേണല്‍ സോഫിയയുടെ കുടുംബം.
ഇപ്പോഴിതാ കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആദിവാസി ക്ഷേമ മന്ത്രി കുന്‍വര്‍ വിജയ് ഷായാണ് ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവേ സൈനിക ഉദ്യോഗസ്ഥയ്ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

ഓപ്പറേഷന് സിന്ദൂറില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിനെക്കുറിച്ച് പുകഴ്ത്തുന്നതിനിടെയാണ് കേണല്‍ സോഫിയക്കെതിരേ വര്‍ഗീയ പരാമര്‍ശം ചൊരിഞ്ഞത്. 'നമ്മുടെ പെണ്മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചവര്‍ക്ക് ഉചിതമായ മറുപടി നല്കാന് നമ്മള് അവരുടെ സഹോദരിയെത്തന്നെ അയച്ചു' എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും മാനസികാവസ്ഥ എപ്പോഴും സ്ത്രീ വിരുദ്ധമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സായുധ സേനയെ അപമാനിക്കുകയാണ് ബിജെപി മന്ത്രി ചെയ്തതെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് ആവശ്യപ്പെട്ടു.
വിജയ് ഷായുടെ പ്രസ്താവന ലജ്ജാകരം മാത്രമല്ല, സൈന്യത്തിനും സ്ത്രീകള്‍ക്കും അപമാനകരമാണെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥര്‍ക്ക് മതമില്ലെന്നും അവരെ ഹിന്ദുക്കളായോ മുസ്ലീങ്ങളായോ ആയിട്ടല്ല ആരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഒരു മതമേയുള്ളൂ. അത് രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് വിശദീകരിച്ചു. വിഷയത്തില്‍ ഇടപെട്ട ബിജെപി മന്ത്രിക്ക് കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും.
ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. ഇന്ത്യന്‍ സൈന്യത്തില്‍ മികച്ച റെക്കോര്‍ഡുകളാണ് കേണല്‍ ഖുറേഷിക്ക് സ്വന്തമായുള്ളത്.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications