കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന പ്രവര്‍ത്തകരെ കൊന്ന് തള്ളിയ സംഭവം: ബിജെപി എംഎല്‍​എ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ശിവസേന പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ ശിവാജി കര്‍ദില്‍ അറസ്റ്റില്‍. നേരത്തേ കേസില്‍ കര്‍ദിലിന്‍റെ മരുമകനും എന്‍സിപി എംഎല്‍എയുമായ സന്‍ഗ്രം ജഗ്താപ് ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജഗ്താപിനെ കസ്റ്റഡിയിലെടുത്തതോടെ കര്‍ദിലിന്‍റെ നേതൃത്വത്തിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. കെദഗണ്‍ നഗരത്തിലെ ശിവസേന നേതാക്കളായവായ സഞ്ജയ് കോട്കര്‍, സേനാ അംഗം വസന്ത് തുബേ എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

sivaji

അഹ്മദ്നഗറിലെ കെഡ്‌ഗോണില്‍ ശിവസേനയുടെ ഡെപ്യൂട്ടി ശാഖ പ്രമുഖ് ആണ് കോട്കാര്‍. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികള്‍ ഇരുവരെയും വെടിവെക്കുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയുമായിരുന്നു.

കെഡ്‌ഗോണ്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തില്‍ സന്‍ഗ്രാം ജഗ്താപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെ എംഎല്‍എ ശിവാജി കര്‍ദില്‍, അരുണ്‍ ജഗദീപ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിയ ആള്‍ക്കൂട്ടം എസ്പി ഓഫീസ് ആക്രമിക്കുകയായിരുന്നു.

English summary
BJP MLA Shivaji Kardile was arrested on Sunday for allegedly vandalising the office of the superintendent of police (SP) in Maharashtra's Ahmednagar district, a senior official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X