കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് ശക്തനായ എംഎല്‍എയുടെ രാജി! രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച... കോണ്‍ഗ്രസിലേക്ക്

  • By Aami
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ ഞെട്ടിച്ച് അടുത്ത രാജി! | Oneindia Malayalam

പരാജയ ഭീതിയെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് നേതാക്കളുടെ രാജി തുടരുകയാണ്. മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്നത് മന്ത്രിയായിരുന്നു. അതിന് പിന്നാലെ തന്നെ രാജസ്ഥാനില്‍ നിന്ന് ബിജെപി നേതാവും എംഎല്‍എയുമായ മാനവേന്ദ്ര സിങ്ങും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി. ജനങ്ങളെ ബിജെപി വഞ്ചിക്കുകയാണെന്നാരോപിച്ചായിരുന്നു ഇവരുടേയെല്ലാം രാജി.

ശക്തരും സ്വാധീനവമുള്ള നേതാക്കളുടെ രാജിയില്‍ പാര്‍ട്ടി നേതൃത്വം പതറിയിരിക്കുമ്പോഴാണ് മറ്റൊരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള എംഎല്‍എയായ ആഷിഖ് ദേശ്മുഖാണ് പാര്‍ട്ടിക്ക് പാലം വലിച്ചിരിക്കുന്നത്.

 കൂട്ടരാജി

കൂട്ടരാജി

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം തികച്ചും നിര്‍ണായകമായ സമയം. ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ച് ബിജെപിയും സര്‍ക്കാരിനെ താഴെയിറക്കി ഭരണത്തിലേറാമെന്ന സ്വപ്നത്തില്‍ കോണ്‍ഗ്രസും പ്രചാരണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

 സെമിഫൈനല്‍

സെമിഫൈനല്‍

ഇതിനിടെയാണ് പരാജയ ഭീതിയെ തുടര്‍ന്നും പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലുമെല്ലാം ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തേക്ക് വരുന്നത്.

 സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുള്ള കൂട്ടരാജി.

 കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

എന്നാല്‍ രാജിവെയ്ക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് കാമ്പില്‍ എത്തിുന്നതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മധ്യപ്രദേശില്‍ ബിജെപി മന്ത്രി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാലെ രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എംഎല്‍എയാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആഷിഷ് ദേശ്മുഖ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ആഷിഷ് കോണ്‍ഗ്രസിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 ആഞ്ഞടിച്ചു

ആഞ്ഞടിച്ചു

നാഗ്പൂര്‍ ജില്ലയിലെ കാറ്റോണ്‍ മണ്ഡലം എംഎല്‍എയായ ദേശ്മുഖ് ബുധനാഴ്ചയോടെ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കും. യുവാക്കളേയും രാജ്യത്തെ കര്‍ഷകരേയും തര്‍ക്കാര്‍ തഴയുകയാണെന്ന് ദേശ്മുഖ് ആരോപിച്ചു.

 വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയം

ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇപ്പോള്‍ കളിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാജ്യത്തെ യുവാക്കളുടേയും കര്‍ഷകരുടേയും സ്ഥിതി വളരെ മോശപ്പെട്ട അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

 ഭിന്നിപ്പിച്ച് ഭരണം

ഭിന്നിപ്പിച്ച് ഭരണം

എന്നാല്‍ സര്‍ക്കാരിന്‍റെ ലക്ഷ്യം വോട്ട് മാത്രമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ അഗവണിച്ചുള്ള പാര്‍ട്ടിയുടെ നീക്കത്തിനോടുള്ള പ്രതിഷേധമാണ് തന്‍റെ രാജിയെന്നും ദേശ്മുഖ് പറഞ്ഞു.

 വിധര്‍ഭ

വിധര്‍ഭ

നേരത്തെ വിധര്‍ഭയ്ക്ക് പ്രത്യേക സംസ്ഥാന പദവി പോലുള്ള വിഷയങ്ങളില്‍ ബിജെപിയെ പരസ്യമായി വിമര്‍ശിച്ച് ദേശ്മുഖ് രംഗത്തുവന്നയാളാണ് ആശിഷ്. അതിന് പിന്നാലെ യുവാക്കളെ മോദി സര്‍ക്കാര്‍ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിതായും ആഷിഷ് ആരോപിച്ചിരുന്നു.

 തൊഴിലെവിടെ

തൊഴിലെവിടെ

ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ഹള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ 2.2 ലക്ഷം തൊഴിലുകള്‍ മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൃഷ്ടിടിക്കപ്പെട്ടതെന്നായിരുന്നു ദേശ്മുഖിന്‍റെ വിമര്‍ശനം.

 പാലം വലിച്ചു

പാലം വലിച്ചു

എംഎല്‍എയുടെ രാജി വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല ഇപ്പോള്‍ മഹാരാഷ്ടയില്‍ ബിജെപിക്കുന നിലവിലുള്ളത്. രാഷ്ട്രീയ ചിത്രങ്ങള്‍ ഏറെ മാറി മറിഞ്ഞു കഴിഞ്ഞു. സഖ്യകക്ഷിയായ ശിവസേന വരും തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന സന്ദേശം പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് നേതാക്കളുടെ പാലം വലി.

English summary
BJP MLA Ashish Deshmukh Announces Resignation; to Meet Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X