കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'കോണ്ടം' എംഎല്‍എ ബാര്‍ ഡാന്‍സര്‍ക്കൊപ്പം നൃത്തംവയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍

Google Oneindia Malayalam News

ദില്ലി: ബിജെപി എംഎല്‍എ ആയ ഗ്യാന്‍ദേവ് അഹൂജയാണ് പറഞ്ഞത് ജെഎന്‍യു കാമ്പസ്സില്‍ നിന്ന് പ്രതിദിനം പുറത്ത് തള്ളുന്നത് മൂവായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളാണന്ന്. 2000 മദ്യക്കുപ്പികള്‍, 50,000 എല്ലിന്‍ കഷ്ണങ്ങള്‍, ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍, പതിനായിരം സിഗറ്റ് കുറ്റികള്‍... അഹൂജയുടെ ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു.

വലിയ സദാചാരം പ്രസംഗിച്ച ഗ്യാന്‍ദേവ് അഹൂജയെ ഒടുവില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ ശകാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഹൂജയുടെ 'സദാചാരത്തെ' തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ബാര്‍ ഡാന്‍സര്‍ക്കൊപ്പം നൃത്തം ചെയ്യുക, പണം എറിഞ്ഞ് നല്‍കുക തുടങ്ങിയ 'കലാപരിപാടികളുടെ' ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

രാംഗഢ് എംഎല്‍എ

രാംഗഢ് എംഎല്‍എ

ബിജെപിയുടെ രാംഗഢ് എംഎല്‍എ ആണ് ഗ്യാന്‍ ദേവ് അഹൂജ. ജെഎന്‍യുവിനെതിരെ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.

ബാര്‍ ഡാന്‍സര്‍ക്കൊപ്പം

ബാര്‍ ഡാന്‍സര്‍ക്കൊപ്പം

ഗ്യാന്‍ദേവ് അഹൂജ ബാര്‍ ഡാന്‍സര്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതും അല്‍പവസ്ത്രധാരിയായ ബാര്‍ ഡാന്‍സര്‍.

പണം എറിയുന്നു

പണം എറിയുന്നു

നൃത്തം ചെയ്യുന്ന ബാര്‍ ഡാന്‍സര്‍ക്ക് അഞ്ഞൂറ് രൂപ നല്‍കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

സദാചാരം പ്രശ്‌നമല്ലേ

സദാചാരം പ്രശ്‌നമല്ലേ

വലിയ സദാചാര പ്രസംഗം നടത്തിയ എംഎല്‍എ തന്നെ അല്ലേ ഇതെല്ലാം ചെയ്തത് എന്നാണ് ജെഎന്‍യു അനുകൂലികളുടെ ചോദ്യം.

നോട്ട് മാല

നോട്ട് മാല

ഗ്യാന്‍ദേവ് അഹൂജ അഞ്ഞൂറ് രൂപാ നോട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ നോട്ടുമാല അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ലോഹ് രി മേള

ലോഹ് രി മേള

യൂത്ത് പഞ്ചാബി സേവാസമിതി നടത്തിയ ലോഹ് രി മേളയിലാണ് എംഎല്‍എയുടെ നൃത്തവും പണമെറിയലും ഒക്കെ നടന്നിട്ടുള്ളത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

ശാസന

ശാസന

ജെഎന്‍യുവിനെതിരെ ഗ്യാന്‍ദേവ് അഹൂജ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയ്ക്കുള്ളിലും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ അഹൂജയെ ശാസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
BJP MLA who said 3,000 condoms found in JNU caught in scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X