Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസകളില്‍ നിന്നും പഠിപ്പിക്കുന്നത് തീവ്രവാദം; ബിജെപി എംപി

ലക്‌നൗ: രാജ്യത്തെ മദ്രസകളില്‍ നിന്നും പഠിപ്പിക്കുന്നത് തീവ്രവാദമാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. കുട്ടികളില്‍ തീവ്രവാദത്തിന്റെ വിത്തു വിതയ്ക്കുന്നത് മദ്രസകളാണ്. അവിടെനിന്നുമാണ് തീവ്രവാദികളും ജിഹാദികളും ഉണ്ടാകുന്നത്. രാജ്യ താത്പര്യത്തിന് വിരുദ്ധമണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശിലെ കനൗജ് ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികളില്‍ ദേശീയതയില്ലെന്നും തീവ്രവാദമാണ് അവര്‍ പഠിച്ചെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ഒരു മദ്രസയില്‍ ആഗസ്ത് 15നോ ജനുവരി 26നോ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അവര്‍ക്ക് ദേശീയതയുമായി യാതൊരു ബന്ധമില്ല. തീവ്രവാദം മാത്രമാണവിടെ പഠിപ്പിക്കുന്നതെന്നും സാക്ഷി മഹാരാജ് ആവര്‍ത്തിച്ചു.

sakshi-maharaj

സപ്തംബര്‍ 7ന് നടന്ന മറ്റൊരു പരിപാടിയിലും സാക്ഷി മഹാരാജ് സമാന പരാമര്‍ശം നടത്തിയിരുന്നു. മദ്രസകളില്‍ നിന്നാണ് തീവ്രവാദവും ലൗ ജിഹാദും അടക്കമുള്ള രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടക്കമിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എംപിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. സാക്ഷി മഹാരാജിന്റെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് ഇടയാക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ലൗ ജിഹാദിനെതിരെ ഉത്തര്‍ പ്രദേശില്‍ വിവാദം തുടരുന്നതിനിടെയാണ് ബിജെപി നേതാവ് മറ്റൊരു വിവാദത്തിനുകൂടി തിരികൊളുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+