കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധനെ തൊഴിച്ചത് ചെറിയ സംഭവം മാത്രമെന്ന് ബിജെപി എംപി

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്‌കോട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ വൃദ്ധനെ തൊഴിച്ചത് ചെറിയൊരു സംഭവം മാത്രമാണെന്ന് ബിജെപി എംപി വിത്തല്‍ രദാദിയ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും വിത്തലിനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എംപിയുടെ വിശദീകരണം.

പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട മതപരമായ ഒരു ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. താത്കാലികമായി കെട്ടിയ ടെന്റിനകത്ത് ഒട്ടേറെയാളുകള്‍ പരിപാടി കാണുവാനായി സന്നിഹിതരായിരുന്നു. വേദിയില്‍ നാടന്‍ പാട്ടുകള്‍ നടന്നുകൊണ്ടിരിക്കെ എംപി ആളുകള്‍ക്കിടയിലെത്തി വൃദ്ധനെ കാലുകൊണ്ട് തൊഴിച്ചുവീഴ്ത്തുകയായിരുന്നു.

bjp-gujrat-mp-radadiya

വൃദ്ധന്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ എത്തിയതാണെന്നാണ് രദാദിയ പറയുന്നത്. പരിപാടിയുടെ തുടക്കം മുതല്‍ മറ്റുള്ളവര്‍ക്ക് അയാള്‍ ശല്യമുണ്ടാക്കിക്കൊണ്ടിരുന്നു. തുടര്‍ച്ചയായി തലയും ശരീരവും കുലുക്കുന്നുണ്ടായിരുന്നു. മാറിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് താന്‍ ഇടപെട്ടത്. ചെറിയൊരു സംഭവം മാത്രമാണത്. അയാളെ ഉടന്‍ സംഘാടകര്‍ മാറ്റിയെന്നും രദാദിയ പറയുന്നു.

രദാദിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കഴിഞ്ഞിദിവസം രാജ്‌കോട്ട് പോലീസ് സംഭവത്തിന്റെ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ടൂള്‍ബൂത്തിലെ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 2012 ഒക്ടോബറിലും വിത്താല്‍ രദാദി വിവാദം ഉണ്ടാക്കിയിരുന്നു.

English summary
BJP MP Radadiya admits to kicking man, says it’s small incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X