Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു; പക്ഷേ... തുറന്നുപറഞ്ഞ് ജെപി നദ്ദ

ന്യൂഡല്‍ഹി: ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് കങ്കണ റണാവത്ത്. തീവ്ര വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് കാരണം അവര്‍ എപ്പോഴും വിവാദങ്ങളില്‍ പെടാറുമുണ്ട്. നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിന്റനെയും പതിവായി പ്രശംസിക്കുന്ന കങ്കണ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേരുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചു....

1

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ടി മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നായിരുന്നു കങ്കണ റണാവത്ത് പറഞ്ഞത്. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കാനാണ് താല്‍പ്പര്യം. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കുമെന്നും കങ്കണ പറഞ്ഞു. ഒട്ടേറെ ആരാധകരുള്ളതിനാല്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് കങ്കണ.

2

കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ പ്രതികരണം തേടിയപ്പോള്‍ ജെപി നദ്ദ പറഞ്ഞത് ഇങ്ങനെ- കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഈ തീരുമാനം എടുക്കാനാകൂ എന്നും നദ്ദ പ്രതികരിച്ചു. ആജ് തക്ക് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

കങ്കണ റണാവത്തിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമോ എന്ന ചോദ്യത്തിന് ഒറ്റയടിക്ക് മറുപടി പറയാനാകില്ല. ചര്‍ച്ചകള്‍ ആവശ്യമാണ്. തനിക്ക് മാത്രമായി തീരുമാനം എടുക്കാന്‍ സാധിക്കില്ല. താഴേ തട്ട് മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെ നീളുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുക എന്നും ജെപി നദ്ദ പറഞ്ഞു.

4

എല്ലാവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. സാഹചര്യങ്ങള്‍ നോക്കി ആരെയും പാര്‍ട്ടിയില്‍ എടുക്കാറില്ല. നിരുപാധികം പാര്‍ട്ടിയിലേക്ക് വരാം. പിന്നീട് ബാക്കി കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നും ജെപി നദ്ദ പറഞ്ഞു.

5

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള ഭരണം ഇഷ്ടപ്പെടുന്നവരാണ് സംസ്ഥാനത്തുള്ളവര്‍. ഇനിയും അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

6

നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന്് ഫലം പ്രഖ്യാപിക്കും. ബിജെപിയും കോണ്‍ഗ്രസും മാത്രമായിരുന്നു ഇതുവരെ ഇവിടെ പോരടിച്ചിരുന്നത്. അടുത്തിടെയായി എഎപിയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എഎപി വന്നതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരാണ് തങ്ങളെന്ന് എഎപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+