ജെപി നദ്ദക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തില്‍പെട്ടവര്‍ പരിശോധന നടത്തണമെന്ന് നദ്ദ
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. പ്രാരംഭ ലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം കാവിഡ് പരിശോധന നടത്തി. എന്റെ റിപ്പോര്‍ട്ട് പോസിറ്റീവായെന്നും ആരോഗ്യനില സുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്തു.ബിജെപി നേതാവ് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്നുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കും മാരകമായ വൈറസ് ബാധ സ്ഥിരീകരിച്ച ദിവസമാണ് നദ്ദയുടെ പരിശോധനാ ഫലം വരുന്നത്.24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,79,723 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയര്‍ത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഒമൈക്രോണ്‍ വേരിയന്റിന്റെ 4,033 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (1,216), രാജസ്ഥാനില്‍ (529), ഡല്‍ഹിയില്‍ (513).

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമായിരുന്നു ൃവെന്ന് ഒരു നേതാവ് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നേരിയ ലക്ഷണങ്ങളോടെ തനിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചുവെന്നും എന്റെ ആരോഗ്യം സുഖകരമാണെന്നും ഞാന്‍ ഹോം ക്വാറന്റൈനിലാണ്. അടുത്തിടെ എന്നെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും സ്വയം ഒറ്റപ്പെടുത്താനും പരിശോധന നടത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ബൊമ്മൈ പറഞ്ഞു.2020 സെപ്തംബറില്‍ അന്നത്തെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ബൊമ്മൈക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഇന്ന് നേരിയ ലക്ഷണങ്ങളോടെ എനിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാന്‍ ഹോം ക്വാറന്റൈനിലാണ്. അടുത്തിടെ എന്നെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും സ്വയം ഐസൊലേറ്റ് ചെയ്യാനും പരിശോധന നടത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ജനുവരി 8 ന്, സിംഗ് ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയും പെണ്‍കുട്ടികള്‍ക്ക് സായുധ സേനയില്‍ ചേരാന്‍ അവസരം നല്‍കുന്നതിനായി രാജ്യത്ത് 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നീക്കം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.ഒമൈക്രോണ്‍ വേരിയന്റിന്റെ 4,033 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (1,216), രാജസ്ഥാനില്‍ (529), ഡല്‍ഹിയില്‍ (513).പുതിയ വേരിയന്റ് ബാധിച്ച 1,552 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം നിലവില്‍ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications