വന്‍ വെളിപ്പെടുത്തല്‍! കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ 60 കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എ
ഭോപ്പാല്‍: 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷത്തിന് രണ്ടക്കം കുറഞ്ഞതോടെ ബിഎസ്പിയുടേയും സമാജ്വാദി പാര്‍ട്ടിയുടേയും പിന്തുണയോട് കൂടിയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. അതേസമയം സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് ബിഎസ്പി എംഎല്‍എ നടത്തിയിരിക്കുന്നത്.
അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോടികളാണ് തനിക്ക് വീശിയതെന്ന് വനിതാ എംഎല്‍എ വെളിപ്പെടുത്തി. പണത്തിനൊപ്പം മന്ത്രി പദവും വാഗ്ദാനം ചെയ്തെന്നും എംഎല്‍എ പറയുന്നു. വിശദാംശങ്ങളിലേക്ക്

ചരടുവലിച്ച് ബിജെപി
15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത്. 114 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം 230 അംഗ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 116 സീറ്റുകളാണ് വേണ്ടത്.

മറുതന്ത്രവുമായി കോണ്‍ഗ്രസ്
കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതോടെ നാല് സ്വതന്ത്ര എം എല്‍ എമാര്‍, രണ്ട് ബിഎസ്പി, ഒരു എസ്പി എംഎല്‍എ എന്നിവരുടെ പിന്തുണയോട് കൂടിയാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. 109 അംഗങ്ങളാണ് സഭയില്‍ ബിജെപിക്കുള്ളത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍
ഏഴംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാമെന്നതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലായിരുന്നു ഇവിടെ ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തിന് പി്നനാലെ തന്നെ ബിജെപി ഈ നീക്കം സജീവമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ നീക്കങ്ങളെ ചെറുത്തു.

ഗവര്‍ണറെ കണ്ടു
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയും ബിജെപി സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമം നടത്തിയിരുന്നു. കമൽനാഥിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവർണർ ആനന്ദിബെൻ പട്ടേലിന് കത്തയക്കുകയും ചെയ്തു.

വെളിപ്പെടുത്തല്‍
ഭരണപക്ഷത്തുള്ള എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപി ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഇതും പരാജയപ്പെട്ടെങ്കിലും ബിജെപി നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ബിഎസ്പി എംഎല്‍എ നടത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ താമര
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടിയതോടെ മധ്യപ്രദേശില്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയെന്നും കോടികള്‍ വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബിഎസ്പി എംഎല്‍എ രമാഭായ് സിങ്ങ്.

ബിജെപി ഓഫര്‍
50-60 കോടി വരെയാണ് ബിജെപി ഓഫര്‍ ചെയ്തതെന്ന് രമാ ഭായ് സിങ്ങ് പറഞ്ഞു. 'അവര്‍ എല്ലാവര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കുകയാണ്, എന്നാല്‍ വിഡ്ഢികള്‍ മാത്രമേ അവരുടെ സ്വാധീനത്തില്‍ വീഴുകയുള്ളു. മന്ത്രി സ്ഥാനം നല്‍കാമെന്നും 60 കോടി നല്‍കാമെന്നും സൂചിപ്പിച്ച് അവര്‍ എന്നെ ബന്ധപ്പെട്ടിരു്നു.
|
താഴെ വീഴ്ത്തില്ല
എന്നാല്‍ തനിക്ക് പണമല്ല കാര്യം,മറിച്ച് കമല്‍നാഥ് സര്‍ക്കാര്‍ നിനില്‍ക്കുകയാണ് വേണ്ടതെന്ന് രമാ സിങ്ങ് പറഞ്ഞു. മെയ് 21 ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തന്നെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. 10 ഓളം എം.എല്‍.എമാരെ ബി.ജെ.പി ഇത്തരത്തില്‍ സമീപിച്ചതായിട്ടായിരുന്നു അദ്ദേഹം പറഞ്ഞത്.
ഖുറാന് പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം