കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: കരുനീക്കി ബിജെപി, 50 യോഗങ്ങളില്‍ മോദി നേരിട്ടെത്തും, പിന്നെ സംഭവിക്കുന്നത്!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയമുറപ്പിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി. തിരഞ്ഞെടുപ്പിന് മുന്നോടിയായി 50 ല്‍ കുറയാത്ത പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ ലക്ഷ്യമായ വിപുലമായ വിജയം നേടാനാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ലക്ഷ്യമിടുന്നത്.

 അബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തി, ഇനിയെല്ലാം ക്ലീന്‍! അബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തി, ഇനിയെല്ലാം ക്ലീന്‍!

ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച്, സെന്‍ട്രല്‍ ഗുജറാത്ത് എന്നിലിടങ്ങളിലായി പാര്‍ട്ടി സംഘടിപ്പിക്കുന്ന 70 ലധികം പൊതു യോഗങ്ങളെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. നവംബര്‍ 10 ന് ശേഷമാണ് പ്രധാനമന്ത്രി മുഴുവന്‍ സമയ തിരഞ്ഞെടുപ്പ് ക്യാമ്പെയിനിന് തുടക്കം കുറിയ്ക്കുക. ഇതോടെ മോദി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുകയും ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ജനുവരിയ്ക്ക് പത്തോളം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് സന്ദര്‍ശിച്ചത്. ഗുജറാത്ത് തിര‍ഞ്ഞെടുപ്പ് മോദിയ്ക്കും ബിജെപിയ്ക്കും അഭിമാനപ്പോരാട്ടമാണ്. 2014ല്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ ഗുജറാത്തില്‍ വിശ്വാസ്യതയുള്ള നേതാവായി മോദി മാറിക്കഴിഞ്ഞിരുന്നു.

modi-21

നേരത്തെ 15 മുതല്‍ 18 വരെയുള്ള തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കുമെന്നാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പാര്‍ട്ടി ഇപ്പോഴാണ് 50 ഓളം പാര്‍ട്ടി റാലികളില്‍ പങ്കെടുക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. പരമാവധി റോഡ് ഷോകളിലും മോദി പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഇതിനെല്ലാം പുറമേ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകളുപയോഗിച്ച് സോഷ്യല്‍ മീഡിയ ടൗണ്‍ ഹാളുകളും ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദി ഉപയോഗിക്കും.

English summary
Prime minister Narendra Modi may address 50 to 70 such meetings across South Gujarat, Saurashtra, Kutch and Central Gujarat. The PM may start a full-fledged campaign after November 10, when he will address two-three public meetings various different parts of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X