Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഷമ സ്വരാജ് തോറ്റു; ശ്രീരാമലു തിരിച്ചുവരും

ദില്ലി: മുതിര്‍ന്ന പാര്‍ട്ടി നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജിന്റെ എതിര്‍പ്പിനെ മറികടന്ന് വിമത നേതാവ് ബി ശ്രീരാമുലു ബി ജെ പിയിലേക്ക് തിരിച്ചുവരുന്നു. ബെല്ലാരിയില്‍ നിന്നും ശ്രീരാമുലു ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസ് ബി ജെ പിയില്‍ ലയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസും റെഡ്ഡി സഹോദരന്മാരും ബി ജെ പിയിലേക്ക് തിരിച്ചുവരുന്നതിനെ സുഷമ സ്വരാജ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെയാണ് ബെല്ലാരി റൂറലിലെ എം എല്‍ എ കൂടിയായ ശ്രീരാമുലുവിന് ലോക്‌സഭ ടിക്കറ്റ് നല്‍കാന്‍ ബി ജെ പി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ധാരണയായത്.

sushma-swaraj

എല്‍ കെ അദ്വാനി, നരേന്ദ്ര മോദി, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദി ഗുജറാത്തില്‍ മത്സരിക്കണം എന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. വാരാണസിയിലും മോദി മത്സരിക്കാന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ വാരാണസിയില്‍ നിന്നും മുരളി മനോഹര്‍ ജോഷി ഒഴിഞ്ഞുകൊടുക്കേണ്ടി വരും.

മൂന്നാം ഘട്ടത്തില്‍ നൂറ് സ്ഥാനാര്‍ഥികളുടെ വിവരങ്ങളാണ് പാര്‍ട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സുഷമ സ്വരാജ് വിദിശയിലും ആര്‍ ജെ ഡിയില്‍ നിന്നും എത്തിയ രാം കൃപാല്‍ യാദവ് ലാലുവിന്റെ മകള്‍ക്കെതിരെയും മത്സരിക്കും. എസ്. എസ് അലുവാലിയ (ഡാര്‍ജിലിംഗ്), രാജീവ് പ്രതാപ് റൂഡി ( സരണ്‍ ), കീര്‍ത്തി ആസാദ് (ദര്‍ഭംഗ ), ഷാനവാസ് ഹുസൈന്‍ ( ഭഗല്‍പൂര്‍) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+