Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വീണ്ടും നാണം കെട്ടു! ബംഗാളിലെ റാലി വന്‍ പരാജയം! കേള്‍ക്കാള്‍ പ്രതീക്ഷിച്ച ആളെത്തിയില്ല

പശ്ചിമബംഗാള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി ബിജെപി ബംഗാളില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടത്താന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടിയും ബംഗാളില്‍ നടന്നു. ബംഗാളിലെ പ്രസിദ്ധമായ ബ്രിഗേഡ് ഗ്രൗണ്ടിലായിരുന്നു മോദിയുടെ പരിപാടി സംഘടിപ്പിച്ചിരുന്നത്.

വന്‍ ജനപങ്കാളിത്തമായിരുന്നു ബ്രിഗേഡ് ഗ്രൗണ്ടില്‍ ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ പരിപാടിക്ക് പ്രതീക്ഷിച്ച ആളുകള്‍ എത്തിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബ്രിഗേഡ് ഗ്രൗണ്ടില്‍ ഇടതുമുന്നണി നടത്തിയ റാലിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മോദിയുടെ ആദ്യ റാലി

മോദിയുടെ ആദ്യ റാലി

ബുധനാഴ്ചയാണ് പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി ബംഗാളില്‍ നടന്നത്. ബംഗാളിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിലായിരുന്നു പരിപാടി. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ റാലിയില്‍ മോദി ആഞ്ഞടിച്ചിരുന്നു.

 ജനപങ്കാളിത്തം ഇങ്ങനെ

ജനപങ്കാളിത്തം ഇങ്ങനെ

സംസ്ഥാനത്തെ വികസനത്തിന് തടസം നില്‍ക്കുന്ന സ്പീഡ് ബ്രേക്കറാണ് മമത ബാനര്‍ജിയെന്ന് മോദി കുറ്റപ്പെടുത്തി. ആ സ്പീഡ് ബ്രേക്കറിനെ ഇവിടുന്ന് ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നത്. എങ്കില്‍ മാത്രമേ ഇവിടെ തനിക്ക് വികസനം സാധ്യമാക്കാന്‍ ആകുള്ളൂവെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ വികസന നയങ്ങളേയും മമത സര്‍ക്കാര്‍ ഉള്‍പ്പെട്ട ചിട്ട് ഫണ്ട് കേസിനേയും മോദി വിമര്‍ശിച്ചിരുന്നു.

 പ്രതീക്ഷ തെറ്റി

പ്രതീക്ഷ തെറ്റി

എന്നാല്‍ മമതയെ കടന്നാക്രമിച്ച മോദിയുടെ പരിപാടിയിലെ ജനപങ്കാളിത്തമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മോദിയെത്തുന്നതോടെ പ്രവര്‍ത്തകരുടെ കുത്തിച്ച് കയറ്റം ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍.

 ലക്ഷങ്ങള്‍ മുടക്കി

ലക്ഷങ്ങള്‍ മുടക്കി

ഏകദേശം 6 മുതല്‍ 7 ലക്ഷം വരെ ആളുകളെയാണ് ബിജെപി പ്രതീക്ഷത്. എന്നാല്‍ പരിപാടിക്ക് രണ്ട് ലക്ഷം പേര്‍ പോലും എത്തിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് ബ്രിഗേഡ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ച ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റി.

 നാല് ട്രെയിനുകള്‍

നാല് ട്രെയിനുകള്‍

പ്രവര്‍ത്തകരെ എത്തിക്കാനായി 53 ലക്ഷം മുടക്കി നാല് ട്രെയിനുകള്‍ ബിജെപി വാടകയ്ക്ക് എടുത്തിരുന്നു. എന്നിട്ടും പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ബിജെപി പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരുന്നില്ലത്രേ.

 സ്ഥലം വിട്ടു

സ്ഥലം വിട്ടു

അതുകൊണ്ട് തന്നെ മോദി വരുന്നതിന് മുന്‍പ് 3000 ത്തോളം പ്രവര്‍ത്തകര്‍ ഗ്രൗണ്ട് വിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നേരത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് ബിജെപി റാലി പ്രഖ്യാപിച്ചിരുന്നു.

 മാറ്റിവെച്ച പരിപാടി

മാറ്റിവെച്ച പരിപാടി

എന്നാല്‍ ഇത് പിന്നീട് ബിജെപിക്ക് പിന്‍വലിക്കേണ്ടി വന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 10 ലക്ഷം പേര്‍ പങ്കെടുത്ത മഹാസഖ്യറാലിക്ക് ശേഷമാണ് അന്ന് ബിജെപി റാലി പിന്‍വലിച്ചത്. പിന്നീട് ഏപ്രില്‍ 3 ന് റാലി നടത്തുകയായിരുന്നു.

 വീണ്ടും നാണം കെട്ട് മോദി

വീണ്ടും നാണം കെട്ട് മോദി

നേരത്തേയും സംസ്ഥാനത്ത് പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് മൂന്ന് റാലികള്‍ നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ജനവരി 28 നും ഫിബ്രവരി എട്ടിനുമായിരുന്നു പരിപാടി സംഘടിപ്പിക്കാന്‍ പരിപാടി ഇട്ടിരുന്നത്. എന്നാല്‍ തിരിച്ചടി ഭയന്ന് പിന്‍വലിക്കുകയായിരുന്നു.

 പ്രതിപക്ഷ റാലി

പ്രതിപക്ഷ റാലി

അതേസമയം ബിജെപിയുടെ ' ആളില്ലാ പരിപാടി' വാര്‍ത്തയായതോടെ ഫിബ്രവരിയില്‍ ഇടതുമുന്നണി സംഘടിപ്പിച്ച റാലിയിലെ ജനപങ്കാളിത്തം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ റാലിയെ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോള്‍ നാല്‍പത് ശതമാനം ആളുകള്‍ മോദിയുടെ പരിപാടിക്ക് എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലും

കഴിഞ്ഞ ദിവസം മോദിയുടെ മഹാരാഷ്ട്രയിലെ പരിപാടിയിലും സമാന അവസ്ഥായായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ പരിപാടിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

പരിഹസിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണ്. ടിവി കാണാത്തവര്‍ക്കായി ചിത്രം പങ്കുവെയ്ക്കുന്നു. ഫ്ളോപ്പ്, ഫ്ളോപ്പ്,ഫ്ളോപ്പ്, എന്നായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്.

ബംഗാളില്‍ പൊടിപാറും രണ്ടും കല്‍പ്പിച്ച് ബിജെപി, വിട്ട് കൊടുക്കാതെ മമത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+