കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി!മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് രണ്ട് കക്ഷികള്‍!പാലം വലിക്കും

  • By Aami Madhu
Google Oneindia Malayalam News

എസ്പി-ബിഎസ്പി സഖ്യം തീര്‍ക്കുന്ന പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് വിയര്‍ക്കുമ്പോള്‍ യുപിയില്‍ നേട്ടം കൊയ്യാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ബിജെപി തന്നെയും. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം സഖ്യകക്ഷികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ യുപിയില്‍ നിന്നുള്ള രണ്ട് സഖ്യകക്ഷികളാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. യുപിയില്‍ ബിജെപിക്ക് ഒപ്പമുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ്ബിഎസ്പി) അപ്നാ ദളുമാണ് എന്‍ഡിഎയ്ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

യുപിയില്‍ സഖ്യകക്ഷിയായ അപ്നാ ദളിന്‍റെ പിന്‍മാറ്റ സൂചനകള്‍ക്ക് പിന്നാലെ എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി എസ്ബിഎസ്പി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ആഴ്ച വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് കൊണ്ടായിരുന്നു പാര്‍ട്ടി ആദ്യം നിലപാട് വ്യക്തമാക്കിയത്.

 ഒബിസി ക്വാട്ട

ഒബിസി ക്വാട്ട

ചെറുപാര്‍ട്ടികളോടുള്ള നിലപാട് ബിജെപി തിരുത്തണമെന്ന് വ്യക്തമാക്കിയാണ് അപ്നാദള്‍ എന്‍ഡിഎയ്ക്കെതിരെ രംഗത്തെത്തിയത്. അതേസമയം ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിന്‍ മേലാണ് എസ്ബിഎസ്പി ബിജെപിയുമായി ഇടഞ്ഞത്.

 സമയം അനുവദിച്ചു

സമയം അനുവദിച്ചു

സംവരണം നടപ്പാക്കാന്‍ 100 ദിവസത്തെ സമയം എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ ബിജെപിക്ക് നല്‍കിയിരുന്നു. തങ്ങളുടെ ആവശ്യത്തെ അവഗണിച്ച് മുന്‍പോട്ട് പോകാനാണ് തിരുമാനമെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് എസ്ബിഎസ്പി വ്യക്തമാക്കി.

 തനിച്ച് മത്സരിക്കും

തനിച്ച് മത്സരിക്കും

ഫിബ്രവരി 17 വരെയാണ് ബിജെപിക്ക് സമയം നല്‍കിയിരിക്കുന്നത്. അതിന് തയ്യാറായില്ലേങ്കില്‍ യുപിയിലെ 80 ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ മടിക്കില്ലെന്ന് ഓംപ്രകാശം പറഞ്ഞു.

 തിരിഞ്ഞ് നോക്കുന്നില്ല

തിരിഞ്ഞ് നോക്കുന്നില്ല

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സഖ്യകക്ഷികളെ ബിജെപി പരിഗണിക്കുന്നത്. വോട്ട് മാത്രമാണ് ബിജെപി ലകക്ഷ്യം വെയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ അവര്‍ക്ക് സഖ്യം ആവിശ്യമില്ലെന്നും എസ്ബിഎസ്പി വ്യക്തമാക്കി.

 നിര്‍ബന്ധമില്ല

നിര്‍ബന്ധമില്ല

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ലെന്നും ഓംപ്രകാശ് പറഞ്ഞു.

 യോഗിക്ക് കടുത്ത വിമര്‍ശനം

യോഗിക്ക് കടുത്ത വിമര്‍ശനം

അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഓംപ്രകാശ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യോഗിയുമായി ചില കാര്യങ്ങളില്‍ യോജിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്നും ഓംപ്രകാശ് പറഞ്ഞു.

 ശ്രദ്ധ പതിപ്പിക്കൂ

ശ്രദ്ധ പതിപ്പിക്കൂ

യോഗിക്ക് പശുക്കളെ ശ്രദ്ധിക്കാന്‍ മാത്രമേ സമയമുള്ളൂ. എന്നാല്‍ പവപ്പെട്ടവരുടെ വിദ്യാഭ്യാസമാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും ഓം പ്രകാശ് പറഞ്ഞു.

 ഇടഞ്ഞ് അപ്നാദള്‍

ഇടഞ്ഞ് അപ്നാദള്‍

പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ബിജെപിയില്‍ ഉണ്ട്. അവരാണ് തങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതെന്ന് നേരത്തേ അപ്നാ ദള്‍ നേതാവ് ആശിഷ് വ്യക്തമാക്കിയിരുന്നു.

 കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെയാണ് അപ്നാദള്‍ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയത്. യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്.

 യുപിയില്‍ പ്രതിസന്ധി

യുപിയില്‍ പ്രതിസന്ധി

ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഇരു സഖ്യകക്ഷികളയുടേയും നിലപാട് ബിജെപിയക്ക് പ്രതിസന്ധിയാക്കും.

English summary
BJP’s UP ally, SBSP, threatens to go it alone on quota demand; Apna Dal (S) wants caste census
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X