കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളല്ല, ഉപതിരഞ്ഞെുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളാണ് ചിത്രം വ്യക്തമാക്കി തരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഹിന്ദി ഹൃദയഭൂമിയില്‍ കുറഞ്ഞ് വരുന്നുണ്ടെന്ന് വ്യക്തമാണ്.

ഇന്ദിരാ ഗാന്ധിയെ പോലെയോ നെഹ്‌റുവിനെ പോലെയോ മോദിയുടെ പ്രതിച്ഛായക്ക് ദീര്‍ഘകാലം നിലനില്‍പ്പില്ലെന്നാണ് മനസ്സിലാവുന്നത്. പ്രധാനമായും യുപിയിലും ബീഹാറിലും ഉപതിരഞ്ഞെടുപ്പുകളാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. കോണ്‍ഗ്രസ് കരുത്താര്‍ജിക്കുന്നു അതല്ലെങ്കില്‍ പ്രതിപക്ഷ ഐക്യം എളുപ്പത്തില്‍ മോദിയെ വീഴ്ത്തുമെന്നാണ് ഇത് വ്യക്തമാക്കി തരുന്നത്. അതേസമയം അധികാരത്തിലെത്തിയതിന് ശേഷം എടുത്ത നിര്‍ണായക തീരുമാനങ്ങളെല്ലാം തിരിച്ചടിച്ചെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമി

ബിജെപിയുടെ പ്രധാന വോട്ടുബാങ്കാണ് ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങള്‍. ഇവിടെ 226 സീറ്റുകളാണ് ഉള്ളത്. ബിജെപി തനിച്ച് 192 സീറ്റുകളാണ് 2014ല്‍ നേടിയത്. എന്‍ഡിഎയിലെ മറ്റ് കക്ഷികളെ ചേര്‍ക്കുമ്പോള്‍ ഇത് 203 സീറ്റാവും. ഇതില്‍ യുപിയിലും ബീഹാറിലും വലിയ തേരോട്ടമാണ് ബിജെപി നടത്തിയത്. എന്നാല്‍ ഇത്തവണ വലിയ ഇടിവ് വരുമെന്നാണ് സൂചന. ബീഹാറിലും യുപിയുലും ഒരു ഉപതിരഞ്ഞെടുപ്പില്‍ പോലും ബിജെപി വിജയിച്ചിട്ടില്ല. ഇതെല്ലാം ബിജെപിയുടെ മണ്ഡലങ്ങളുമായിരുന്നു.

മോദിയുടെ പിന്തുണ കുറയുന്നു

മോദിയുടെ പിന്തുണ കുറയുന്നു

ക്രൗഡ് പുള്ളര്‍ എന്ന നിലയില്‍ മോദിക്കുണ്ടായിരുന്ന പിന്തുണയില്‍ വന്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്. ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മോദിയെ പലരും തള്ളിയിരിക്കുകയാണ്. പ്രധാനമായും ഇവിടെയുള്ള സര്‍ക്കാരുകള്‍ തന്നെയാണ് ഇതിന് കാരണം. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ തലത്തില്‍ അറിയപ്പെടാത്തവരാണ്. ഈ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നും അറിയപ്പെടുന്നത് പോലുമില്ല. അതേസമയം ബീഹാറില്‍ ജെഡിയു വന്നതോടെ അല്‍പ്പം നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചേക്കും.

ദില്ലിയിലും തിരിച്ചടിയുണ്ടാകും

ദില്ലിയിലും തിരിച്ചടിയുണ്ടാകും

ദില്ലിയില്‍ ഇത്തവണ തൂത്തുവാരാന്‍ ബിജെപിക്ക് സാധിക്കില്ല. അവിടെ എല്ലാ സീറ്റും ആംആദ്മി പാര്‍ട്ടി കൊണ്ടുപോയാലും അദ്ഭുതപ്പെടാനില്ല. ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് സീറ്റെങ്കിലും ബിജെപിക്ക് നഷ്ടമാകും. ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി തോല്‍വി നേരിട്ടിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 30 സീറ്റുകളും ബിജെപി നിലവിലെ സാഹചര്യത്തില്‍ നഷ്ടമാകും. യുപി ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 50 സീറ്റുകളും ബിജെപി നഷ്ടമാകും.

യുപിയില്‍ നിലം തൊടില്ല

യുപിയില്‍ നിലം തൊടില്ല

ഉത്തര്‍പ്രദേശിലാണ് നിലവില്‍ ഏറ്റവും ശക്തമായ മഹാസഖ്യമുള്ളത്. 2014ല്‍ ഇവിടെ 71 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണ എസ്പി-ബിഎസ്പി സഖ്യം 50 സീറ്റുകളില്‍ അധികം നേടും. യോഗിയുടെയും കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലത്തില്‍ വരെ ഇവര്‍ നേരത്തെ നേട്ടമുണ്ടാക്കിയിരുന്നു. ഇത്തവണ വാരണാസിയില്‍ മോദി മത്സരിച്ചാല്‍ തന്നെ പഴയ ഭൂരിപക്ഷം ലഭിക്കില്ല. ഇതോടെ ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് മാത്രം നൂറ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് എളുപ്പമാകില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് എളുപ്പമാകില്ല

ബിജെപിയെ സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഖകരമാവില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും നൂറ് സീറ്റുകള്‍ കുറഞ്ഞാലുള്ള പ്രശ്‌നമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തവണ ലഭിച്ച 282 സീറ്റില്‍ നൂറ് സീറ്റ് കുറഞ്ഞാല്‍ 182 സീറ്റില്‍ ബിജെപി ഒതുങ്ങും. കോണ്‍ഗ്രസ് നൂറിന് മുകളില്‍ സീറ്റ് നേടിയാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉറച്ച പിന്തുണ അവര്‍ക്കുണ്ടാവും. കേവല ഭൂരിപക്ഷം നേടാനും ഇതോടെ പ്രതിപക്ഷ ഐക്യത്തിന് സാധിക്കും. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വലിയ സീറ്റുകള്‍ ലഭിക്കാതിരുന്നാല്‍ അത് എളുപ്പത്തില്‍ അധികാരത്തിലെത്താനും കോണ്‍ഗ്രസിനെ സഹായിക്കും.

തിരഞ്ഞെടുപ്പ് രീതി മാറ്റുന്നു

തിരഞ്ഞെടുപ്പ് രീതി മാറ്റുന്നു

ഹിന്ദി ഹൃദയഭൂമിയില്‍ വലിയ തിരിച്ചടി ബിജെപി നേരിടുന്നു എന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ പോരാട്ടമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മാറ്റി കൊണ്ടിരിക്കുകയാണ് ബിജെപി. മുമ്പ് മോദിക്ക് എതിരാളികളേ ഇല്ലെന്നായിരുന്നു ബിജെപി പറഞ്ഞത്. ഇപ്പോഴത് നരേന്ദ്ര മോദി-രാഹുല്‍ ഗാന്ധി എന്ന സമവാക്യത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. ഇത് ബിജെപി എന്ന പാര്‍ട്ടിയെ മറന്ന് നരേന്ദ്ര മോദി എന്ന വ്യക്തിയിലേക്ക് തിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ വേണ്ടിയാണ്.

മോദി തന്നെ നേതാവ്

മോദി തന്നെ നേതാവ്

ബിജെപിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും മോദിക്ക് തന്നെയാണ് ഇപ്പോഴും പ്രശസ്തിയുള്ളത്. രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മുമ്പിലുമാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ നിരവധി പേര്‍ക്ക് സംതൃപ്തിയുണ്ട്. ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ജനവികാരം ഉള്ളത്. പക്ഷേ സംസ്ഥാന തലത്തിലെ വികാരം ബിജെപിയുടെ സാധ്യതകളെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം നേരിട്ട് തന്നെ ഗംഭീര പ്രചാരണം നടത്തേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

യുപിയില്‍ എന്തും സംഭവിക്കാം

യുപിയില്‍ എന്തും സംഭവിക്കാം

ഉത്തര്‍പ്രദേശില്‍ ഇതുവരെ വികസന കാര്‍ഡ് എന്ന വാഗ്ദാനം ഇറക്കിയിട്ടില്ല ബിജെപി. ഇതുവരെ പറഞ്ഞത് മുഴുവന്‍ രാമക്ഷേത്രവും, ഹിന്ദു-മുസ്ലീം കാര്യങ്ങളുമാണ്. എന്നാല്‍ മോദിയുടെ നോട്ടുനിരോധനം കൊണ്ട് ഏറ്റവുമധികം പേര്‍ക്ക് ജോലി ഇല്ലാതായ സംസ്ഥാനമാണ് യുപി. കര്‍ഷക പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഈ വിഷയങ്ങള്‍ ബിജെപിയെ പിന്നോട്ടടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. മോദി വികസന വിഷയം മറന്നത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസും പ്രതിപക്ഷ ഐക്യവും വലിയ നേട്ടമുണ്ടാക്കാന്‍ ഒരുങ്ങുന്നത്.

ശിവരാജ് സിംഗ് ചൗഹാന് 19 ലക്ഷം... ഭാര്യക്ക് 37 ലക്ഷം.... മന്ത്രിമാരുടെ ഭാര്യമാര്‍ കോടീശ്വരികള്‍ശിവരാജ് സിംഗ് ചൗഹാന് 19 ലക്ഷം... ഭാര്യക്ക് 37 ലക്ഷം.... മന്ത്രിമാരുടെ ഭാര്യമാര്‍ കോടീശ്വരികള്‍

ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡുദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു

English summary
bjp set to loose 100 seats in hindi heartland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X