Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ നിന്ന് ആദിവാസി വോട്ട് പിടിക്കാന്‍ ബിജെപി, കമല്‍നാഥിന്റെ തിരിച്ചടി ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ വോട്ടുബാങ്കുകളെ തേടിയിറങ്ങി കോണ്‍ഗ്രസും ബിജെപിയും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നുവെന്ന സൂചനയാണിത് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായ ആദിവാസികളെ അടര്‍ത്തിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം യാദവ വോട്ടിലേക്കാണ് കോണ്‍ഗ്രസിന്റെ നോട്ടം. ഇവര്‍ ബിജെപിയോട് അടുത്തേക്കാമെന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്.

റാണി ദുര്‍ഗാവതി ഗൗരവ് യാത്രയ്ക്ക് അമിത് ഷായാണ് ബാലാഗട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിന്റെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇത് ആദിവാസികളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കങ്ങളിലൊന്നാണ്. 2018ല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പല ആദിവാസി സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം. ഇത് ഭരണം പിടിക്കാനും അവരെ സഹായിച്ചിരുന്നു.

kamal-nath-congress

രാജ്യത്ത് ഏറ്റവുമധികം ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ 230 സീറ്റില്‍ 47 എണ്ണം ആദിവാസി സംവരണ സീറ്റാണ്. 2018ല്‍ കോണ്‍ഗ്രസ് മുപ്പത് സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം ബിജെപിയുടെ നേട്ടം 16 സീറ്റില്‍ ഒതുങ്ങി. 2013ല്‍ 31 സീറ്റ് ബിജെപിയായിരുന്നു നേടിയത്. മൊത്തമുള്ള 52 ജില്ലകളില്‍ ആറെണ്ണം പൂര്‍ണമായും ആദിവാസി ജില്ലകളിലാണ്. 15 എണ്ണം ഭാഗിക ആദിവാസി ജില്ലകളാണ്.

സംസ്ഥാനത്ത് ഏത് പാര്‍ട്ടിക്കും ഭരണം പിടിക്കണമെങ്കില്‍ ആദിവാസി വോട്ടില്ലാതെ പറ്റില്ല. അതാണ് ബിജെപി ഇത്തവണ നേരത്തെ ഇവരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ 40 ശതമാനത്തോളം ഭില്‍ വിഭാഗമാണ്. ഗോണ്ഡ് വിഭാഗമാണ് രണ്ടാം സ്ഥാനത്തുള്ളത്. 34 ശതമാനത്തോളം വരും ഇവരുടെ ജനസംഖ്യ.

നിരവധി പ്രാദേശിക പദ്ധതികളിലൂടെയാണ് ബിജെപി ആദിവാസികളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. 2018ലെ തിരിച്ചടി അത്രത്തോളം ശക്തമായിരുന്നു. ഗോണ്ഡ് ഭരണാധികാരികളായ ശങ്കര്‍ ഷായുടെയും, രഘുനാഥ് ഷായുടെയും പേര് ചിന്ദ്വാര യൂണിവേഴ്‌സിറ്റിക്ക് നല്‍കുമെന്ന് രണ്ട് വര്‍ഷം മുമ്പ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ഇരുവരുടെയും പ്രതിമ സ്ഥാപിക്കുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. 50 ലക്ഷം ഇതിനായി അനുവദിച്ചു. അഞ്ച് കോടിക്ക് മ്യൂസിയം നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. പാതാള്‍പാനി റെയില്‍വേ സ്റ്റേഷന് താന്ത്യ ഭില്ലിന്റെ പേര് നല്‍കുമെന്ന് ചൗഹാനും അറിയിച്ചിരുന്നു. ഭീമ നായിക്കിന് സ്മാരകം പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

യാദവ് സമൂഹം ഏറെയുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ പ്ലാന്‍ വിജയിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഒബിസി നേതാക്കള്‍ക്ക് സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസിലെ ധാരണ. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

കൃഷ്ണനുമായി ബന്ധപ്പെട്ട പൗരാണിക സ്ഥലങ്ങളുടെ വികസനമാണ് ചൗഹാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത് യാദവ വോട്ടിനെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് കടുത്ത ഹിന്ദുത്വം തന്നെ ഇത്തവണ പയറ്റുന്നതിനാല്‍, ഹിന്ദു വിരുദ്ധര്‍ എന്ന പ്രയോഗവും ബിജെപി ഉയര്‍ത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പോരാട്ടം അതുകൊണ്ട് അപ്രവചനീയമായി മാറിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+