കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിറച്ചി കഴിക്കാം, ബീഫ് നിരോധനത്തോട് യോജിപ്പില്ല: കേരള ബിജെപി!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: ഗോവധം നിരോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ച മുറുകുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഗോവധം നിരോധിക്കണം എന്നാണ് താല്‍പര്യം. ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടി നേതാക്കള്‍ പലരും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സീറ്റിന്റെ കാര്യത്തില്‍ വലിയ ശക്തിയല്ലെങ്കിലും കേരളത്തിലെ പ്രമുഖ പാര്‍ട്ടികളില്‍ ഒന്നാണ് ബി ജെ പി.

ബി ജെ പിയുടെ കേരള ഘടകത്തിന് ബീഫ് നിരോധനത്തോടുള്ള നിലപാട് എന്താണ്. ബീഫ് വിഷയത്തില്‍ വലിയ കോലാഹലങ്ങള്‍ നടക്കുമ്പോഴും കേരള ഘടകം ഇതിലൊന്നും അഭിപ്രായം പറഞ്ഞിരുന്നില്ല. ഇതാദ്യമായി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞു. ബിഫ് നിരോധനത്തിനോട് കേരളത്തിലെ ബി ജെ പിക്ക് പറയാനുള്ളത് എന്താണെന്ന് നോക്കൂ.

 ബീഫ് നിരോധനത്തോട് യോജിപ്പില്ല

ബീഫ് നിരോധനത്തോട് യോജിപ്പില്ല

ബീഫ് നിരോധിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനായ വി മുരളീധരന്‍ പറഞ്ഞത്.

കഴിക്കുന്നത് തടയാനില്ല

കഴിക്കുന്നത് തടയാനില്ല

പശുവിറച്ചി കഴിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ് അത് ഇടപെടേണ്ട കാര്യമുണ്ട് എന്ന് കരുതുന്നില്ല

വാര്‍ത്തകളുടെ പിന്നില്‍

വാര്‍ത്തകളുടെ പിന്നില്‍

ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ത്തിക്കാട്ടുന്നത് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണെന്ന് വി മുരളീധരന് പരാതിയുണ്ട്.

ആരാണീ മുകുന്ദന്‍

ആരാണീ മുകുന്ദന്‍

പി പി മുകുന്ദനെ ബിജെപിയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഒരു ആലോചനയും നടക്കുന്നില്ല. മുകുന്ദന്‍ നിലവില്‍ ബിജെപിയില്‍ അംഗമല്ല. എസ് എം എസ് അയച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ടോ എന്നറിയില്ല.

English summary
BJP State President V Muraleedharan talks about Beef ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X