Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമത പ്രധാനമന്ത്രി; സ്റ്റാലിന്‍ ഉപപ്രധാനമന്ത്രി, തമിഴ്‌നാട്ടില്‍ ഉദയനിധി മുഖ്യമന്ത്രി'... ഒന്നും നടക്കില്ല!!

ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്‍ അതിവേഗമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ മാറ്റം കൂടുതല്‍ പ്രകടമായത് എന്ന് പറയാം. മമത ബാനര്‍ജി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി വിജയം നേടിയതാണ് ഇതില്‍ പ്രധാനം. ബിജെപിക്കെതിരെ പോരാടാന്‍ മമതയ്‌ക്കേ സാധിക്കൂ എന്ന രീതിയില്‍ പിന്നീട് പ്രചാരണമുണ്ടായി. ഇതോടെയാണ് ബംഗാളിന് പുറത്തേക്ക് മമത ബാനര്‍ജി കാലെടുത്ത് വയ്ക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞാഴ്ച ന്യൂഡല്‍ഹിയിലെത്തിയ മമത പ്രതിപക്ഷ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇതിന് പിന്നില്‍. ചില ധാരണകള്‍ രൂപപ്പെടുന്നു എന്ന സൂചനകളും വന്നിട്ടുണ്ട്. എന്നാല്‍ ഒരു നീക്കവും വിജയിക്കില്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

മമത ബാനര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇവരുടെ തീരുമാനം ദേശീയതലത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. എന്നാല്‍ ചര്‍ച്ചയുടെ അന്തിമ ഫലം എന്ത് എന്ന് വ്യക്തമല്ല. രാഷ്ട്രീയകാര്യങ്ങളാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ബിജെപിക്കെതിരായ ഐക്യനിര ആവശ്യമാണെന്ന് ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

2

മമത ബാനര്‍ജിയെ ഇനിയും അകറ്റി നിര്‍ത്തേണ്ടതില്ല എന്ന പൊതുവികാരം കോണ്‍ഗ്രസിലുണ്ട്. ബംഗാളിലെ ചില കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം ശരിവയ്ക്കുന്നു. എങ്കിലും ചില നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. ബിജെപിക്കെതിരെ മല്‍സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച നേതാവ് മമതയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കരുതുന്നു.

3

കോണ്‍ഗ്രസും ഇടതുപക്ഷവും നേരത്തെ ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൈകോര്‍ത്തിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ബംഗാളില്‍ മമതയ്്ക്കും ബിജെപിക്കും എതിരായിരുന്നു കോണ്‍ഗ്രസും സിപിഎമ്മും. പക്ഷേ, ദേശീയ തലത്തില്‍ മമതയുമായി സഹകരിക്കുന്നതില്‍ തടസമുണ്ടാകില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചുകഴിഞ്ഞു.

4

ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ മുന്നിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മമതയുമായി അടുത്ത ബന്ധമുണ്ട് ഡിഎംകെ അധ്യക്ഷന്. അതുകൊണ്ടുതന്നെ മമതയുടെ കൂടെ നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കുന്നതില്‍ സ്റ്റാലിന് മറിച്ചൊന്നും ആലോചിക്കേണ്ടി വരില്ല. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് ബിജെപിയുടെ പ്രതികരണം. കടുത്ത ഭാഷയിലാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

5

മമത ബാനര്‍ജി പ്രധാനമന്ത്രിയും സ്റ്റാലിന്‍ ഉപപ്രധാനമന്ത്രിയും ആകാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന് ബിജെപി കേന്ദ്രങ്ങള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു. മമതയുടെ പിന്തുണയോടെ സ്റ്റാലിന്‍ ഉപപ്രധാനമന്ത്രി പദം സ്വപ്‌നം കാണുകയാണെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥ സ്റ്റാലിന് വരുമെന്നും അദ്ദേഹം പരിഹസിച്ചു.

6

തൃണമൂല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും ദേശീയ രാഷ്ട്രീയത്തില്‍ ചില താല്‍പ്പര്യങ്ങളുണ്ട്. മമതയുടെ സഹായത്തോടെ സ്റ്റാലിന്‍ ഉപപ്രധാനമന്ത്രിയാകാനുള്ള മോഹത്തിലാണ്. സ്റ്റാലിന്റെ മകന്‍ ഉദനനിധിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനും ആലോചിക്കുന്നു. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും വെല്ലൂരില്‍ ബിജെപി യോഗത്തില്‍ അണ്ണാമലൈ പറഞ്ഞു.

7

തമിഴ്‌നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇതിനുള്ള ഒരുക്കത്തിലാണ് ബിജെപി. ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് പാര്‍ട്ടി. അതേസമയം, അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെ ഡിഎംകെ എംപി ടികെഎസ് ഇളങ്കോവന്‍ രംഗത്തുവന്നു. സ്റ്റാലിന്‍ ഇന്നുവരെ പറയാത്ത കാര്യമാണ് ബിജെപി ആരോപിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിക്കെതിരെ ഒറ്റക്കെട്ടാകുമെന്നും ഇളങ്കോവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+