കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ നില്‍ക്കല്ലേ... ബിജെപി സംസ്ഥാന പ്രസിഡണ്ടിന് വധഭീഷണി!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ബി ജെ പി നേതാവിന് നേരെ ഭീഷണി. ഭാരതീയ ജനതാ പാര്‍ട്ടി തമിഴ്‌നാട് പ്രസിഡണ്ട് തമിളിസൈ സൗന്ദര്യരാജനാണ് വധഭീഷണി ലഭിച്ചത്. മെയ് 16 ന് നടക്കുന്ന തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന എസ് എം എസാണ് ഇവര്‍ക്ക് ലഭിച്ചത്.

നാമനിര്‍ദേശ പത്രിക ഉടന്‍ പിന്‍വലിക്കണം. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാല്‍ ജീവന്‍ വരെ അപായത്തിലാകാമെന്ന് എസ് എം എസില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തമിളിസൈ സൗന്ദര്യരാജന് വധഭീഷണി കിട്ടിയത്. ആരാണ് ഇതിന് പിന്നില്‍ എന്ന കാര്യം വ്യക്തമല്ല. വിരുഗുംപാക്കത്ത് നിന്നാണ് തമിളിസൈ സൗന്ദര്യരാജന്‍ ഇത്തവണ ജനവിധി തേടുന്നത്.

tamilisai-soundararajan

എന്തായാലും ഭീഷണി കേട്ട് മത്സരത്തില്‍ നിന്നും പിന്മാറാനൊന്നും തമിളിസൈ സൗന്ദര്യരാജന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. മെയ് രണ്ടാം തീയതി തിങ്കളാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വധഭീഷണിയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരാതി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയാണ് 54 കാരിയായ തമിളിസൈ സൗന്ദര്യരാജന്‍. മുമ്പ് ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ കുമാരി ആനന്ദന്റെ മകളാണ് ഡോക്ടര്‍ തമിളിസൈ സൗന്ദര്യരാജന്‍.

English summary
BJP Tamil Nadu unit chief Tamilisai Sounderrajan, who is contesting the May 16 Assembly elections, has received a threat text message allegedly asking her to withdraw from the electoral race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X