മധ്യപ്രദേശ്, ഛത്തീസ്ഗഢ് ബിജെപി നിലനിര്‍ത്തും
ദില്ലി: മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പുകള്‍ ബിജെപി തൂത്തുവാരുമെന്ന് സര്‍വ്വേ. സിഎന്‍എന്‍ ഐബിഎന്‍-ദ വീക്ക് സര്‍വ്വേയിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണം നിലനിര്‍നിര്‍ത്തുമെന്ന് സൂചിപ്പിക്കുന്നത്.
മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 148മുതല്‍ 160 വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രിസിന് 52 മുതല്‍ 62 വരെ സീറ്റുകളേ ലഭിക്കുകയുള്ളൂ. ബിഎസ്പിക്ക് ഏഴ് സീറ്റുകള്‍ വരെ ലഭിച്ചേക്കും. മറ്റ് ചെറിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 18 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. 230 അസംബ്ലി സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയില്‍ ഉള്ളത്.

2008 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 37.6 ശതമാനം വോട്ടുകളാണ് ലഭിച്ചത് .ഇത്തവണ അത് 44 ശതമാനമായി ഉയരുമെന്നും സര്‍വ്വേ പറയുന്നു.കോണ്‍ഗ്രസിന് കഴിഞ്ഞ തവണ 32.4 ശതമാനം വോട്ട് കിട്ടിയിരുന്നു. അത് ഇത്തവണ 33 ശതമാനമാകും.
ഛത്തീസ്ഗഢിലും സ്ഥിതി വ്യത്യസ്തമല്ല. 91 സീറ്റുകളില്‍ 61 മുതല്‍ 71 വരെ സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്. കോണ്‍ഗ്രസിന് 16 മുതല്‍ 24 വരെ സീറ്റുകളേ ലഭിക്കാന്‍ സാധ്യതയുള്ളൂ. ബിഎസ്പിക്ക് രണ്ട് സീറ്റുകളും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കെല്ലാം കൂടി അഞ്ച് സീറ്റുകളും വരെ ലഭിക്കാനിടയുണ്ട്.
2008 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. അന്ന് അവര്‍ക്ക് 38 സീറ്റുകള്‍ ലഭിച്ചിരുന്നു. ബിജെപിക്ക് 49 സീറ്റുകളായിരുന്നു അന്ന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications