• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് തുടങ്ങിവെച്ചു.. ഞങ്ങള് പൂര്‍ത്തിയാക്കിക്കൊള്ളാം: മധ്യപ്രദേശില്‍ പകരം വീട്ടാന്‍ ബിജെപി

ദില്ലി: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ വീഴ്ത്തിയ അതേ മാതൃകയില്‍ മധ്യപ്രദേശിലെ സര്‍ക്കാറിനേയും വീഴുത്തുമെന്ന് വെല്ലുവിളിച്ച ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു പ്രതിപക്ഷ നിരയിലെ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് കൂറുമാറ്റിയത്. അനുകൂലമായ സിഗ്നല്‍ ലഭിച്ചാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 24 മണിക്കൂറില്‍ നിലംപൊത്തുമെന്ന ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ ഭീഷണി വന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പായിരുന്നു ബിജെപി എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ ഭരണപക്ഷത്തേക്ക് ചുവടുമാറ്റിയത്.

യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ നാരായണ്‍ ത്രിപാഠിയും ശരദ് കോളും സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് കൂറുമാറ്റം ബിജെപിക്ക് ബോധ്യപ്പെട്ടത്. കേന്ദ്രനേതൃത്വത്തിന് വരെ ഞെട്ടല്‍ ഉണ്ടാക്കിയ സംഭവം ആണെങ്കിലും സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. പകരം സമാനമായ രീതിയില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തിടുക്കപ്പെട്ട് നടപടിയില്ല

തിടുക്കപ്പെട്ട് നടപടിയില്ല

മധ്യപ്രദേശ് സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠിയും ശരദ് കോളും ബിജെപിയിലേക്ക് മടങ്ങിപ്പോവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് അയോഗ്യത ഉള്‍പ്പേടേയുള്ള നടപടികളിലേക്ക് പോവേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്ത് സ്ഥിതികള്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നടത്തിയ നാടകം

കോണ്‍ഗ്രസ് നടത്തിയ നാടകം

ഒരു ബിജെപി എംഎല്‍എയും സര്‍ക്കാറിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടില്ല. ഒരു പ്രത്യേക ബില്ലിനെ പിന്തുണയ്ക്കുക മാത്രമാണ് നാരായണ്‍ ത്രിപാഠിയും ശരദ് കോളും ചെയ്തത്. ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ ബിജെപി പങ്കെടുത്തിരുന്നില്ല. സ്വന്തം പാര്‍ട്ടിയെല ആഭ്യന്തര പ്രശ്നങ്ങള്‍ മറച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു നാടകം മാത്രമാണിതെന്നും രാകേഷ് സിങ് പറഞ്ഞു.

കോണ്‍ഗ്രസ് തുടങ്ങിവെച്ചു

കോണ്‍ഗ്രസ് തുടങ്ങിവെച്ചു

കുറുമാറി വോട്ട് ചെയത് എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാവില്ലെങ്കിലും സര്‍ക്കാറിനെതിരായുള്ള നീക്കം ബിജെപി ശക്തമാക്കുമെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ഭാവി എന്തായിരിക്കുമെന്ന് ഇനി കണ്ടറിയേണ്ടതാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ചു, ഞങ്ങളത് പൂര്‍ത്തിയാക്കുമെന്നാണ് തിരിച്ചടിക്ക് സൂചന നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ നാരോട്ടം മിശ്ര പറഞ്ഞത്.

വലിയ പദ്ധതികള്‍

വലിയ പദ്ധതികള്‍

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി പരസ്യമായ നീക്കം നടത്തില്ലെന്ന് മുന്‍മുഖ്യമന്ത്രി ശിവരാജ് ചൗഹാനും സംസ്ഥാന പാര്‍ട്ടി മേധാവി രാകേഷ് സിങും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അണിയറില്‍ വലിയ പദ്ധതികള്‍ക്ക് ചില നേതാക്കള്‍ തന്ത്രമൊരുക്കുന്നുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ കക്ഷികളിലെ അസംതൃപ്തരായ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കരുതലോടെ

കരുതലോടെ

ഒരു തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കുമെന്നതിനാല്‍ കോണ്‍ഗ്രസും കരുതലോടെയാണ് നീങ്ങുന്നത്. നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ക്ക് പുറമെ കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിമാറ്റാനുള്ള ശ്രമം കോണ്‍ഗ്രസും ശക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിവിടുമെന്നും നിരവധിയാളുകള്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെടുന്നുണ്ടെന്നും പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

കോണ്‍ഗ്രസില്‍ ചേരും

കോണ്‍ഗ്രസില്‍ ചേരും

എംഎല്‍എമാരെ അടത്തിയെടുക്കാന്‍ ശ്രമം നടത്തുന്നതിനോടൊപ്പം തന്നെ ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങാതെ എംഎല്‍എമാരെ സംരക്ഷിച്ച് നിര്‍ത്താനും കോണ്‍ഗ്രസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ബിജെപി സ്വാധീനിക്കുന്നതിന് തടയിടാന്‍ നരായണ്‍ ത്രിപാഠിയേയും ശരദ് കോളിനേയും കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇരുവരും ഉടന്‍തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
BJP to take revenge against Congress in Madhyapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X