Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ ബിജെപി ഹിന്ദു ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് കെസി വേണുഗോപാല്‍; 'രാഹുല്‍ ഉദ്ദേശിച്ചത്...'

ന്യൂഡല്‍ഹി: ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിനായി ഹിന്ദുക്കളെ ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണഗോപാല്‍. യഥാര്‍ത്ഥ ഹിന്ദു ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ ഹിന്ദു ആരാണ് എന്ന് വിശദീകരിക്കുകയാണ് രാഹുല്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് മുഴുവന്‍ പ്രസംഗത്തിലും രാഹുല്‍ ശിവനെ ഉയര്‍ത്തിക്കാട്ടി. യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി ജെ പി സ്പോണ്‍സര്‍ ചെയ്യുന്ന ഹിന്ദു വ്യത്യസ്തനാണ്. അവര്‍ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് മാത്രം ഹിന്ദുക്കളെ ഉപയോഗിക്കും. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രം ഹിന്ദുക്കളെ ഉപയോഗിക്കും. രാഹുലിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു,' കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

KC Venugopal

ഇതിനെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങള്‍ സന്‍സദ് ടിവി കാണിക്കുന്നില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. മൈക്കുകള്‍ മാത്രമല്ല, സന്‍സദ് ടിവിയും പൂര്‍ണ്ണമായും സര്‍ക്കാരിന്റെ പക്ഷത്താണ്, അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുല്‍ ബിജെപിയെ കടന്നാക്രമിച്ചത്.

ഇന്ത്യ എന്ന ആശയത്തിന് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. 'ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകള്‍ എന്നിവക്ക് നേരെ ആസൂത്രിതവും പൂര്‍ണ്ണവുമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. 'അഭയമുദ്ര കോണ്‍ഗ്രസിന്റെ പ്രതീകമാണ്. ഭയമില്ലായ്മയുടെ അടയാളമാണ് അഭയമുദ്ര.

ഭയം അകറ്റുകയും ഹിന്ദുമതം, ഇസ്ലാം, സിഖ്, ബുദ്ധമതം, മറ്റ് ഇന്ത്യന്‍ മതങ്ങള്‍ എന്നിവയില്‍ ദൈവിക സംരക്ഷണവും ആനന്ദവും നല്‍കുന്ന ഉറപ്പിന്റെയും സുരക്ഷയുടെയും ആംഗ്യമാണ് ഇത്. നമ്മുടെ എല്ലാ മഹാന്മാരും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ... നിങ്ങള്‍ ഹിന്ദുവല്ല,'' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അക്രമത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് അമിത് ഷാ പറഞ്ഞു. 'ഹിന്ദു എന്ന് വിളിക്കുന്നവര്‍ അക്രമത്തെ കുറിച്ച് സംസാരിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് തീര്‍ത്തു പറഞ്ഞു. അക്രമത്തെ ഏത് മതവുമായും ബന്ധിപ്പിക്കുന്നത് തെറ്റാണ്. അദ്ദേഹം മാപ്പ് പറയണം,' അമിത് ഷാ പറഞ്ഞു.

എന്നാല്‍ ബിജെപി എന്നാല്‍ ഹിന്ദു സമൂഹം എന്നല്ല അര്‍ത്ഥം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്നത് മുഴുവന്‍ ഹിന്ദുവിനെ അല്ല, ബിജെപിയും ആര്‍എസ്എസും അങ്ങനെ അല്ല എന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ തന്നെ അഭിവാദ്യം ചെയ്യാന്‍ മന്ത്രിമാര്‍ക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി പരിഹസിച്ചു. ജനാധിപത്യത്തെ ഗൗരവമായി കാണാന്‍ ജനാധിപത്യം തന്നെ പഠിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ ഗൗരവമായി കാണണമെന്ന് ജനാധിപത്യവും ഭരണഘടനയും എന്നെ പഠിപ്പിച്ചു, മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+