യോഗിയുടെ തട്ടകത്തില്‍ അമിത് ഷായുടെ വാക്ക് വിശ്വസിച്ച് ബിജെപി, ജയിക്കാന്‍ അവരുടെ സഹായം വേണം
ദില്ലി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ തട്ടകത്തിലേക്ക് തിരഞ്ഞെടുപ്പ് നീളുകയാണ്. ആറാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. വ്യാഴാഴ്ച്ച ഗൊരഖ്പൂര്‍ അടക്കം പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. എന്നാല്‍ ബിജെപിക്ക് കാര്യമായ ആശങ്കകള്‍ ഈ ഘട്ടത്തിലുണ്ട്. പൂര്‍വാഞ്ചലിലും കിഴക്കന്‍ യുപിയിലും പഴയത് പോലുള്ള ഒരു തരംഗമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുക്രൈനില്‍ പ്രസിഡന്റ് മാറാം, നയിക്കാന്‍ ഇനി വിക്തര്‍ യാനുകോവിച്ച്, വിശ്വസ്തനെ കണ്ടെത്തി പുടിന്‍
അമിത് ഷായുടെ പ്രസ്താവന ഫലിക്കണമെന്ന് മാത്രമാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിഎസ്പി പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചാണ് ബിജെപിയുടെ വിജയസാധ്യത ഇരിക്കുന്നത്. ദളിത്-പിന്നോക്ക വോട്ടര്‍മാര്‍ ധാരാളമുള്ള മേഖലയാണിത്. യോഗിയുടെ കോട്ട സേഫ് ആണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ബിഎസ്പി ഇല്ലെങ്കില്‍ ജയിക്കില്ലെന്ന അവസ്ഥയിലാണ് ബിജെപി.

ബിഎസ്പി മുസ്ലീം വോട്ടുകള്‍ പിടിക്കുമെന്നാണ് അമിത് ഷാ നേരത്തെ പറഞ്ഞത്. ഇത് വോട്ടര്‍മാരെ ബിഎസ്പിയിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രം കൂടിയായിരുന്നു. പൂര്‍വാഞ്ചലിലും കിഴക്കന്‍ യുപിയിലും ബിഎസ്പിക്ക് ഇപ്പോഴും കരുത്തുണ്ട്. പത്ത് ജില്ലകളിലായി 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിജെപി മായാവതിയുടെ മികവ് ഉണ്ടാകുമെന്ന് കരുതുന്ന മണ്ഡലങ്ങള്‍ പത്തെണ്ണമാണ്. ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥ്‌നഗര്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍, ബസ്തി, സെയിന്റ് കബീര്‍നഗര്‍, അംബേദ്കര്‍ നഗര്‍, ഗൊരഖ്പൂര്‍, ദേവ്‌റിയ, ബല്ലിയ, എന്നീ മണ്ഡലങ്ങളാണ് ബിഎസ്പിയുടെ ശക്തമായ സഹായം ബിജെപി പ്രതീക്ഷിക്കുന്നത്.

ബിഎസ്പി ശക്തമായ മത്സരം കാഴ്ച്ച വെച്ചാല്‍ മാത്രമേ ബിജെപിക്ക് ഇവിടെ പിടിച്ച് നില്‍ക്കാനാവൂ. കടുത്ത മത്സരമുണ്ടായാല്‍ ത്രികോണ പോരാട്ടത്തിലേക്ക് നീളും. അതിലൂടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോവുകയും ചെയ്യും. അമിത് ഷാ മുന്നില്‍ കണ്ട കണക്കുകൂട്ടലുകള്‍ ഇതാണ്. മായാവതി തന്നെ അമിത് ഷായുടെ നിരീക്ഷണത്തെ പിന്തുണച്ചിരുന്നു. ദളിതുകളും മുസ്ലീങ്ങളും മാത്രമാണ് പിന്നോക്ക വിഭാഗങ്ങളും ബിഎസ്പിക്കൊപ്പമുണ്ടെന്നും മായാവതി പറഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ബിഎസ്പിയുടെ തകര്‍ച്ചയാണ് പ്രവചിക്കുന്നത്. എന്നാല്‍ വിചാരിക്കുന്നത്ര തകര്‍ച്ച ബിഎസ്പിക്കുണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴുള്ള പ്രവചനം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ്.

കിഴക്കന്‍ യുപിയില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ ബിഎസ്പി വന്‍ നേട്ടമുണ്ടാകും. ഇല്ലെങ്കില്‍ തകര്‍ന്ന് തരിപ്പണമാകും. 2017ലെ തിരഞ്ഞെടുപ്പ് ഫലം പ്രകടമാകുന്നത് ഈ മേഖലയില്‍ ബിഎസ്പി ഇപ്പോഴും കരുത്തരാണ് എന്നതാണ്. ബിഎസ്പി ജയിച്ച 19 സീറ്റില്‍ അഞ്ചും ഈ മേഖലയില്‍ നിന്നാണ്. 2012ല്‍ ബിഎസ്പി നേടിയ 80 സീറ്റില്‍ 9 എണ്ണം ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളാണ്. ബിഎസ്പി ദുര്‍ബലമായെങ്കിലും പല നിര്‍ണായക മണ്ഡലങ്ങളിലും 2017ല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ 61 മണ്ഡലങ്ങളില്‍ 47 എണ്ണം ബിജെപിയാണ് നേടിയത്. എസ്പിക്ക് ആകെ നേടാനായത് 2 സീറ്റാണ്. പക്ഷേ ബിഎസ്പി അഞ്ച് സീറ്റ് നേടി. ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥ് നഗര്‍, ബസ്തി, സെയിന്റ കബീര്‍ നഗര്‍, ഗൊരഖ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ പ്രധാന എതിരാളി ബിഎസ്പിയാണ്.

കടുത്ത പോരാട്ടം നടന്നാല്‍ ബിഎസ്പിയുടെ വിശ്വസ്ത വോട്ടുബാങ്ക് നഷ്ടമാകില്ല എന്നാണ് മനസ്സിലാകുന്നത്. 2012ല്‍ എസ്പി 31 സീറ്റ് ആറാം ഘട്ടത്തില്‍ നേടിയിരുന്നു. ബിജെപി എട്ട് സീറ്റ് നേടിയിരുന്നു. ബിഎസ്പി 9 സീറ്റും നേടി. ഗൊരഖ്പൂര്‍ അര്‍ബനില്‍ യോഗി ഫാക്ടര്‍ അനുകൂലമാണ്. ഗൊരഖ്പൂര്‍ ജില്ലയില്‍ 9 സീറ്റുണ്ട്. ഇതില്‍ എട്ടും കഴിഞ്ഞതവണ ബിജെപിയാണ് നേടിയത്. ആകെയുള്ള ഒരു സീറ്റ് ബിഎസ്പിക്കും കിട്ടി. 2012ല്‍ ബിജെപി മൂന്ന് സീറ്റ് നേടിയപ്പോള്‍ ബിഎസ്പിക്ക് നാല് സീറ്റ് കിട്ടി. എസ്പി ഒന്നിലൊതുങ്ങി. ഈ മേഖലയിലെ തിരഞ്ഞെടുപ്പില്‍ യോഗിയുടെ ജനപ്രീതി എപ്പോഴും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. ദേവ്‌റിയ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, എന്നീ അയല്‍ ജില്ലകളിലെ 19 സീറ്റില്‍ 15 എണ്ണവും ബിജെപിയായിരുന്നു 2017ല്‍ നേടിയത്.

ഇത്തവണയും ആ ഫാക്ടര്‍ തന്നെ ഫലിച്ചേക്കും. അതേസമയം കിഴക്കന്‍ യുപി ദാരിദ്ര്യത്തിന്റെയും വികസനമില്ലായ്മയുടെയും കേന്ദ്രമാണ്. ബിജെപി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കിഴക്കന്‍ യുപിയില്‍ ഇതുവരെ കാണാത്ത വികസനം കൊണ്ടുവന്നുവെന്നാണ് മോദിയ അവകാശപ്പെട്ടത്. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും, എയിസും, ഗൊരഖ്പൂരിലെ വളം പ്ലാന്റും, എല്ലാം ബിജെപിക്ക് ഗുണമായേക്കും. യാദവ വോട്ടര്‍മാര്‍ക്ക് അപ്പുറത്തേക്ക് എത്താനുള്ള അഖിലേഷിന്റെ നീക്കം ഫലിച്ചാല്‍ ബിജെപിക്ക് കാര്യങ്ങള്‍ കഠിനമാകും. സ്വാമി പ്രസാദ് മൗര്യ അടക്കമുള്ളവര്‍ ഇത്തവണ എസ്പിക്കൊപ്പമുണ്ട്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ ഒബിസിയില്‍ വലിയ വിള്ളലുണ്ടാക്കാന്‍ എസ്പിക്ക് ഇത്തവണ സാധിച്ചേക്കും.












Click it and Unblock the Notifications