എസ്പി അംഗങ്ങളെ ചാക്കിടാന്‍ ബിജെപി; മമത വഴി സ്റ്റാലിനെ പിടിക്കാന്‍ കോണ്‍ഗ്രസ്, തിരക്കിട്ട നീക്കം

മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പാസാക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിരിക്കെ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളെ ഒരു ചേരിയില്‍ കൊണ്ടുവരാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഞായറാഴ്ച എല്ലാ എംപിമാരോടും ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. നവംബര്‍ 30ന് ലോക്‌സഭയില്‍ പുതിയ ബില്ല് അവതരിപ്പിക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്നതാണ് ബില്ല്.

സ്വര്‍ണവില വീണ്ടും കൂടി; 2640 രൂപയുടെ മാറ്റം, ട്രെന്‍ഡ് മാറി സ്വര്‍ണവിപണി, പുതിയ വില അറിയാം
സ്വര്‍ണവില വീണ്ടും കൂടി; 2640 രൂപയുടെ മാറ്റം, ട്രെന്‍ഡ് മാറി സ്വര്‍ണവിപണി, പുതിയ വില അറിയാം

ബിജെപിയുടെ ഈ നീക്കം കഴിഞ്ഞ ഏപ്രിലില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി തോല്‍പ്പിച്ചിരുന്നു. നിലവില്‍ പ്രതിപക്ഷ ചേരിയില്‍ രൂപപ്പെട്ട ഭിന്നത മുതലെടുത്താണ് ബിജെപി അടുത്ത വരവിന് ഒരുങ്ങുന്നത്. നവംബര്‍ 30ന് ലോക്‌സഭയിലും ഡിസംബര്‍ രണ്ടിന് രാജ്യസഭയിലും ബില്ല് അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന ബില്ല് നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

bjp congress moves in delhi

എല്ലാ ലോക്‌സഭാ അംഗങ്ങളും നവംബര്‍ 29ന് രാവിലെ പത്ത് മണിക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തണം എന്നാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ആസൂത്രണ സംഘത്തിന്റെ യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തൊട്ടുപിന്നാലെ ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ യോഗവും ചേരും.

വിജയ് സര്‍ക്കാരിനെ തൂക്കി സുപ്രീംകോടതി; തിരുപ്പറന്‍കുണ്ട്രത്ത് നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്ര സേനക്ക്
വിജയ് സര്‍ക്കാരിനെ തൂക്കി സുപ്രീംകോടതി; തിരുപ്പറന്‍കുണ്ട്രത്ത് നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്ര സേനക്ക്

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പ്രതിപക്ഷ ചേരിയില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ അംഗങ്ങളുള്ള പാര്‍ട്ടി എസ്പിയാണ്. തങ്ങളുടെ അംഗങ്ങള്‍ക്ക് പല വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി പിന്നാലെ കൂടിയിട്ടുണ്ടെന്ന് എസ്പി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എസ്പി എംപിമാര്‍ ആരും ബില്ലിനെ പിന്തുണയ്ക്കില്ല. ഭരണഘടനാ വിരുദ്ധമായ ഈ ബില്ലിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. മമത വഴി സ്റ്റാലിനുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയെ കൈവിട്ട് വിജയ്‌ക്കൊപ്പം പോയ ശേഷം ഇരുപാര്‍ട്ടികളും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭയില്‍ ഡിഎംകെയുടെ സഹായം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ
സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ

ഡിഎംകെയുമായി നേരിട്ട് സംസാരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട് എന്നും വാര്‍ത്തകളുണ്ട്. തമിഴ്‌നാടിന് 7.18 ശതമാനം സീറ്റ് പങ്കാളിത്തം ലഭിക്കേണ്ടതുണ്ട് എന്നാണ് സ്റ്റാലിന്‍ പറയുന്നത്. തമിഴ്‌നാടിന്റെ താല്‍പ്പര്യമാണ് പ്രധാനമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും പകുതി സീറ്റ് വര്‍ധിപ്പിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത് എന്നതിനാല്‍ ഡിഎംകെയുടെ എതിര്‍പ്പ് കുറയുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma