Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷിന് പിന്നാലെ മായാവതിക്കെതിരെ കേസ്.... 97000 കോടിയുടെ അഴിമതി!!

Recommended Video

cmsvideo
    അഖിലേഷിന് പിന്നാലെ മായാവതിക്കെതിരെ കേസ് | Oneindia Malayalam

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ ബിജെപി ശക്തമായ പദ്ധതികള്‍ ഒരുക്കുന്നു. മായാവതിയെയും അഖിലേഷ് യാദവിനെയും പൂട്ടാന്‍ തന്നെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ കോണ്‍ഗ്രസിനെതിരെ നാഷണല്‍ ഹെറാള്‍ഡും അഗസ്റ്റ വെസ്റ്റ്‌ലന്‍ഡും പോലുള്ള കേസുകള്‍ ഇപ്പോള്‍ തന്നെ ബിജെപി ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഈ നീക്കം. ഉത്തര്‍പ്രദേശില്‍ സീറ്റ് കുറയാനാനാവില്ലെന്ന പിടിവാശിയിലാണ് അമിത് ഷാ.

    സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ എല്ലാ വിഭാഗം സേനകളെയും ഇവരെ കുരുക്കാനായി ഇറക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നടത്താനാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് സംസ്ഥാനത്തെ 80 സീറ്റിലും യാതൊരു വിജയസാധ്യതയുമില്ല. അത്രയ്ക്ക് ശക്തമാണ് എസ്പി ബിഎസ്പി സഖ്യം. കോണ്‍ഗ്രസ് പോയത് കൊണ്ട് ഇവര്‍ ശക്തമാകുകയും ചെയ്യും.

    അഖിലേഷില്‍ നിന്ന് തുടക്കം

    അഖിലേഷില്‍ നിന്ന് തുടക്കം

    അഖിലേഷില്‍ നിന്നാണ് കേസിന്റെ ആരംഭം. അനധികൃത ഖനനത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സിബിഐയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തുന്നത്. 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഹാമിര്‍പൂര്‍ ജില്ലയിലാണ് അനധികൃത ഖനന നടന്നത്. 2012-17 വര്‍ഷങ്ങളില്‍ അഖിലേഷായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന് കീഴില്‍ വരുന്ന മന്ത്രാലയം കൂടിയായിരുന്നു ഇത്. അതുകൊണ്ടാണ് ഇപ്പോള്‍ അഖിലേഷിനെതിരെ കേസ് വന്നിരിക്കുന്നത്.

    ബിജെപിക്ക് ഭയം

    ബിജെപിക്ക് ഭയം

    ബിജെപിക്ക് മഹാസഖ്യത്തെ വളരെയധികം ഭയപ്പെടുന്നുണ്ട്. കാരണം ഇപ്പോള്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വോട്ട് മുഴുവന്‍ എസ്പിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും ലഭിച്ചതാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ഒരു ചോര്‍ച്ചയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ ഒന്നിച്ചാല്‍ അത് ബിജെപിയുടെ തകര്‍ച്ചയിലേക്ക് നയിക്കും. പ്രധാനമായും ദളിത്, മുസ്ലീം നവോട്ടുകളും നഷ്ടമാകും. ഇതിനെ തടയാന്‍ ഇരുവര്‍ക്കുമെതിരെ കേസ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം.

    മായാവതിയെ വിടില്ല

    മായാവതിയെ വിടില്ല

    മായാവതിയെ അടിമുടി കുടുക്കാനാണ് ബിജെപിയുടെ നീക്കം. മായാവതിയുടെ ഭരണകാലത്ത് നടന്ന 1400 കോടിയുടെ അഴിമതി ഇപ്പോഴും കോടതിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കോടതിയെയും കാര്യമായി ഉപയോഗിക്കുന്നുണ്ട്. യുപി വിജിലന്‍സ് വിഭാഗമാണ് ഈ കേസ് അന്വേഷിക്കുന്നത്. മായാവതിക്കെതിരെ കേസ് ശക്തമാക്കാനാണ് യോഗി ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്.

    97000 കോടിയുടെ അഴിമതി

    97000 കോടിയുടെ അഴിമതി

    ഒരു കേസ് മാത്രമല്ല പല കേസുകളാണ് ബിജെപി കുത്തിപ്പൊക്കുന്നത്. മായാവതിയുടെ കാലത്ത് തന്നെ നടന്ന 97000 കോടിയുടെ അഴിമതി കേസാണ് പിന്നാലെ വരുന്നത്. സിഎജി റിപ്പോര്‍ട്ട് മായാവതിക്കെതിരാണ്. 2014-17 കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളുടെ യൂടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് കീഴിലുള്ള രണ്ടര ലക്ഷം പ്രൊജക്ടുകള്‍ക്കായിട്ടാണ് ഈ പണം ചെലവഴിച്ചത്. എന്നാല്‍ ഇതില്‍ വന്‍ വെട്ടിപ്പ് നടന്നുവെന്നാണ് വ്യക്തമാകുന്നത്.

    മഹാസഖ്യത്തിന് നേതാക്കളുണ്ടാവില്ല

    മഹാസഖ്യത്തിന് നേതാക്കളുണ്ടാവില്ല

    മായാവതിയും അഖിലേഷും അടുത്ത നാല് മാസത്തിനുള്ളില്‍ കുരുക്കിലാവുമെന്ന് വ്യക്തമാണ്. അഖിലേഷിന്റെ സര്‍ക്കാരിന്റെ കാലത്ത് നടന്ന സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കൊന്നും രേഖയില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 26000 കോടിയാണ് ചെലവഴിച്ചത്. ഇതില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ് സിഎജി സൂചിപ്പിക്കുന്നത്. ഈ പണം അര്‍ഹമായ പദ്ധതികള്‍ക്ക് ലഭിക്കുന്നതിന് പകരം നേതാക്കള്‍ക്കാണ് ലഭിച്ചതെന്ന് പോലീസും പറയുന്നു.

    പ്രതിച്ഛായ മങ്ങും

    പ്രതിച്ഛായ മങ്ങും

    പ്രതിപക്ഷ നേതാക്കള്‍ അഴിമതിക്കാരാണെന്ന് എളുപ്പത്തില്‍ പ്രചരിപ്പിക്കാന്‍ ഇതുവഴി ബിജെപിക്ക് സാധിക്കും. ഇവരുടെ പേര് കേസ് റിപ്പോര്‍ട്ടില്‍ എടുത്ത് പറയാനും നിര്‍ദേശമുണ്ട്. പദ്ധതികളുടെ നിലവാരം പരിശോധിക്കാന്‍ പോലും അഖിലേഷ് തയ്യാറായില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. 2.55 ലക്ഷം യൂടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇനിയും നല്‍കാനുള്ളത്. അതേസമയം അഖിലേഷിന്റെ കാലത്തെ മൊത്തം സര്‍ക്കാര്‍ ചെലവുകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റും സിഎജിയും. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് അദ്ദേഹത്തെ തള്ളിയിടുക.

    യോഗി കലിപ്പില്‍

    യോഗി കലിപ്പില്‍

    ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വി യോഗി കലിപ്പിലാണ്. അതാണ് കേസുകള്‍ വേഗത്തിലാവാനുള്ള കാരണം. മായാവതിയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മായാവതിയുടെ കാലത്ത് സ്ഥാപിച്ച അംബേദ്കര്‍ പ്രതിമയില്‍ പോലും അഴിമതിയുണ്ട്. 4500 കോടി രൂപയുടെ പദ്ധതിയായിരുന്നു അംബേദകര്‍ പ്രതിമയ്ക്ക് 4500 രൂപയാണ് ബിഎസ്പി അനുവദിച്ചത്. ഇത് സംസ്ഥാന ബജറ്റിന് മുകളിലായിരുന്നു. അതേസമയം മായാവതിയുടെ അടുത്തയാളുകളായിരുന്ന ബാബു സിംഗ് കുശ്വാഹയെയും നസീമുദ്ദീന്‍ സിദ്ദിഖിയെയും ബിജെപി ഇതിനായി ഉപയോഗിക്കുന്നുണ്ട്.

    അഖിലേഷിന്റെ മറുപടി

    അഖിലേഷിന്റെ മറുപടി

    തനിക്കെതിരെയുള്ളത് പഴയ കേസാണ്. മഹാസഖ്യം പ്രഖ്യാപിച്ചത് മുതല്‍ ബിജെപി തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അന്വേഷണം നേരിടാന്‍ താന്‍ തയ്യാറാണ്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് അവര്‍. ഇത് ബിജെപിക്ക് തന്നെ തിരിച്ചടിയാവും. തങ്ങളെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ധൈര്യമില്ലാത്തവര്‍ സിബിഐയെ ഉപയോഗിക്കുകയാണ്. സഖ്യം സംബന്ധിച്ച് സിബിഐക്കും താന്‍ മറുപടി നല്‍കാം. എത്ര സീറ്റില്‍ മത്സരിക്കുമെന്ന് അവരെ അറിയിക്കാമെന്നും അഖിലേഷ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+