കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിമാചലിൽ പതിവ് തെറ്റും, ബിജെപി ചരിത്രം കുറിച്ച് അധികാര തുടർച്ച നേടും'; ജയറാം താക്കൂർ

Google Oneindia Malayalam News

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി ജെ പി. സംസ്ഥാനത്ത് ഇക്കുറി പതിവ് തെറ്റിച്ച് ബി ജെ പി അധികാര തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ അവകാശപ്പെട്ടു. 'കോൺഗ്രസ് ഭരണം ലഭിക്കുമെന്ന കാത്തിരിപ്പിലാണ്. പക്ഷേ ഇത്തവണ ചരിത്രം തിരുത്തും, ഹിമാചലിൽ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലേറും', വാർത്താസമ്മേളനത്തിൽ താക്കൂർ പറഞ്ഞു.

'കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി ജെ പി സർക്കാർ സംസ്ഥാനത്ത് ചെയ്ത നേട്ടങ്ങളുടെ പിൻബലത്തിലാണ് ഇക്കുറി ഞങ്ങൾ വോട്ട് തേടിയത്. ഹിമാചലിന് കേന്ദ്ര സർക്കാർ പ്രത്യേക പദവി നൽകിയതോടെ നിരവധി അനവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്', ജയറാം താക്കൂർ പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങളും വാർത്താസമ്മേളനത്തിൽ ജയറാം താക്കൂർ വിശദീകരിച്ചു.

നേട്ടങ്ങൾ വിശദീകരിച്ച് ജയ്റാം താക്കൂർ


'കൊവിഡിനിടയിലും സംസ്ഥാനത്ത് 5,000 കിമി പുതിയ റോഡുകൾ നിർമ്മിച്ച് റെക്കോഡ് സ്ഥാപിക്കാൻ സാധിച്ചു.ജൽ ജീവൻ മിഷനു കീഴിൽ, ഞങ്ങളുടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 8.65 ലക്ഷം വീടുകൾക്ക് ടാപ്പുകൾ നൽകി. ബി ജെ പി സർക്കാരിന് കീഴിൽ ഹിമാചൽ സർവതോന്മുഖമായ വികസനം നേടി', ജയ്റാം താക്കൂർ പറഞ്ഞു. സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് ഇതുവരെ പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ എല്ലാം ആവർത്തിക്കുന്നത്. കളഴിഞ്ഞ ദിവസം വന്ന റിപബ്ലിക്ക് ടിവി -പി മാർക്ക് സർവ്വേയിൽ 68 അംഗ നിയമസഭയിൽ 37 മുതൽ 45 സീറ്റുകൾവരെയാണ് ബി ജെ പിക്ക് പ്രവചികുന്നത്.

ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; സീറ്റ് കിട്ടാത്ത എംഎല്‍എ മറുകണ്ടം ചാടി, ആം ആദ്മിയിലേക്ക്ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; സീറ്റ് കിട്ടാത്ത എംഎല്‍എ മറുകണ്ടം ചാടി, ആം ആദ്മിയിലേക്ക്

ബി ജെ പിക്കെതിരേയും

അതേസമയം സംസ്ഥാനത്ത് ഇക്കുറിയും അത്ഭുതങ്ങൾ ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 45 സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പാർട്ടി അധ്യക്ഷ പ്രതിഭാ സിംഗ് പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങൾ ബി ജെ പിക്കെതിരെ വലിയ രീതിയിൽ പ്രചരണം തീർക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്', പ്രതിഭ സിംഗ് പറഞ്ഞു. ബി ജെ പിക്കെതിരെയും അവർ ആഞ്ഞടിച്ചു.

കോൺഗ്രസ് അധികാരത്തിലേറുമെന്ന്

ജയ്റാം താക്കൂറിന്റെ ഭരണകാലം വളരെ നിരാശാജനകമായിരുന്നുവെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ രണ്ടാമതൊരു അവസരം ലഭിച്ചേനെ. എന്നാൽ സംസ്ഥാനത്തിന്റെ വിസകനത്തിനായി കേന്ദ്രത്തിൽ നിന്ന് പോലും ഒന്നും നേടിയെടുക്കാൻ ജയ്റാം താക്കൂറിന് സാധിച്ചില്ല.വിനോദസഞ്ചാര മേഖലയിലോ മറ്റ് മേഖലകളിലോ കേന്ദ്രത്തിൽ നിന്ന് വലിയ സഹായങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും പ്രതിഭ സിംഗും പറഞ്ഞു.

'അതോണ്ട് ജാവോ എന്ന് തന്നെ പറയും, മലയാളത്തിൽ കടക്ക് പുറത്തെന്നെന്നും';പിവി അന്‍വർ'അതോണ്ട് ജാവോ എന്ന് തന്നെ പറയും, മലയാളത്തിൽ കടക്ക് പുറത്തെന്നെന്നും';പിവി അന്‍വർ

ഇഞ്ചോടിഞ്ച് പോരാട്ടം


1985 മുതൽ ഒരു പാർട്ടിക്കും ഭരണ തുടർച്ച ലഭിക്കാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഇക്കുറി സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഭരണ വിരുദ്ധ വികാരം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചരണം നയിച്ചത്. പല മണ്ഡലങ്ങളിലെ വിമത നീക്കവും ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. അതേസമയം വമ്പൻ വാഗ്ദാനങ്ങൾ നിരത്തിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നോട്ടുനിരോധനത്തില്‍ മറുപടിയില്ലാതെ കേന്ദ്രം, സത്യവാങ്മൂലം സമര്‍പ്പിച്ചില്ല, കോടതിക്ക് അതൃപ്തിനോട്ടുനിരോധനത്തില്‍ മറുപടിയില്ലാതെ കേന്ദ്രം, സത്യവാങ്മൂലം സമര്‍പ്പിച്ചില്ല, കോടതിക്ക് അതൃപ്തി

English summary
BJP Will Break The History, And Repeat Mission Himachal This Time Says Jai Ram Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X