കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ യോഗിയുടെ വിശ്വസ്തര്‍ക്ക് പൂട്ടുവീഴും?, പെര്‍ഫോമന്‍സ് മോശമായാല്‍ സീറ്റില്ല

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് അമിത് ഷാ പരിശോധിക്കും. ഇവര്‍ വീണ്ടും മത്സരിക്കണമെങ്കില്‍ റിപ്പോര്‍ട്ട് കാര്‍ഡ് മികച്ചതാവണം. യോഗി ആദിത്യനാഥിന്റെ വിശ്വസ്തര്‍ക്ക് തടയിടാനാണ് ഈ നീക്കമെന്നും സൂചനയുണ്ട്. ബിജെപിയുടെ കരുത്തും ദൗര്‍ബല്യവും അറിയുന്നതിന് വേണ്ടിയാണ് റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കുന്നത്. വ്യക്തിപരമായ മികവില്ലാതെ ഒരാള്‍ക്കും ടിക്കറ്റ് നല്‍കില്ല. എംഎല്‍എമാരുടെ ജനപ്രീതി അത്രത്തോളം മികച്ചതല്ല എന്ന സൂചനയാണ് യുപിയില്‍ നിന്ന് ലഭിക്കുന്നത്.

കശ്മീരില്‍ നാടോടി കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു: ചിത്രങ്ങള്‍

1

ബിജെപിയുടെ കേന്ദ്ര നേതൃത്വം യുപിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണ്. ബംഗാളിന് സമാനമായ പ്രചാരണം യുപിയിലും ഉണ്ടാവും. ജെപി നദ്ദ, അമിത് ഷാ എന്നിവര്‍ എല്ലാ മാസവും സംസ്ഥാനത്ത് എത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബിജെപിയില്‍ ആശങ്കകളില്ല. യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. യുപിയില്‍ യോഗിയുടെ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്ന നേതാക്കള്‍ ഇല്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് എല്ലാവര്‍ക്കും എതിര്‍പ്പുകളുണ്ട്.

Recommended Video

cmsvideo
The body of covid infected man in UP was cremated using JCB

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് നേരത്തെ യുപിയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരുന്നു. യോഗിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. കൊവിഡ് നല്ല രീതിയില്‍ പ്രതിരോധിച്ചത് മുഖ്യമന്ത്രിയുടെ മിടുക്കാണെന്ന് സന്തോഷ് പറഞ്ഞിരുന്നു. യോഗിയെ മാറ്റുമെന്നുള്ള അഭ്യൂഹങ്ങളൊക്കെ തെറ്റാണെന്ന് നേരത്തെ തന്നെ ബിജെപി പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പൂര്‍ണ പിന്തുണ യോഗിക്കുണ്ട്. ബിജെപിക്ക് ജയിക്കണമെങ്കില്‍ യോഗി വേണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. യുപിയില്‍ ഏറ്റവും പോപ്പുലറായ നേതാവ് യോഗിയാണെന്ന് നേതൃത്വം കരുതുന്നു.

വേറിട്ട ലുക്കില്‍ സോണി ചരിഷ്ട: നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഭരണമികവും ക്ലീന്‍ ഇമേജുമാണ് യോഗിക്ക് നേട്ടമായത്. ബിജെപി കേന്ദ്രത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനും ഇതിലൂടെ യോഗിക്ക് സാധിച്ചു. അതേസമയം യുപി മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ജാതിസമവാക്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ചില മന്ത്രിമാരെ സംഘടനാ ചുമതല ഏല്‍പ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത് യുപി തിരഞ്ഞെടുപ്പിന് മുമ്പുണ്ടാവും. മന്ത്രിസ്ഥാനം നഷ്ടമാകുന്നതും ഇവര്‍ക്കാവും. നിരവധി നേതാക്കള്‍ യോഗിക്കെതിരെ സന്തോഷിന് പരാതി നല്‍കിയിരുന്നു. പക്ഷേ ഇവര്‍ ആരും യോഗിയെ മാറ്റണമെന്ന് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം അത്രത്തോളം കരുത്തനായ വേറൊരു നേതാവ് എതിരാളി നിരയില്‍ ഇല്ല.

English summary
bjp will conduct a perfomance survey for mla's, unpopular leader's wont get seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X