കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ ബിജെപി തന്നെ; തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ, ആഘോഷം തുടങ്ങി

  • By Goury Viswanathan
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. എല്ലാ സർ‌വ്വേകളും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഡിസംബർ പതിനൊന്നാം തീയതിയാണ് അ‍ഞ്ച് സംസ്ഥാനങ്ങളിലേയും ജനവിധി അറിയുക. യാതൊരു സംശയങ്ങൾക്കും ഇട നൽകാതെ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും ഫലം വരുന്നതുവരെ പ്രതീക്ഷ കൈവിടാൻ ഒരുക്കമല്ല എന്ന നിലപാടിലാണ് രാഷ്ട്രീയ പാർട്ടികൾ.

മധ്യപ്രപദേശിൽ പതിനഞ്ച് വർഷമായി തുടർന്നു വരുന്ന ബിജെപി ഭരണത്തിന് ഇത്തവണ അന്ത്യം കുറിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ ഫലം വരുന്നതിന് മുൻപ് സംസ്ഥാനത്ത് ബിജെപി വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബിജെപി നാലാം തവണയും അധികാരത്തിൽ എത്തുമെന്ന ഉറപ്പിച്ച് പറയുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തന്റെ ആത്മവിശ്വാസത്തിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ;

 മധ്യപ്രദേശിൽ ആര്?

മധ്യപ്രദേശിൽ ആര്?

കഴിഞ്ഞ തവണ 165 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 98 നും 108 നും ഇടയില്‍ ഒതുങ്ങും എന്നാണ് ന്യൂസ് 24- പേസ് മീഡിയ എക്സിറ്റ് പോൾ സർവ്വേയുടെ പ്രവചനം. കഴിഞ്ഞ തവണ 58 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്ന കോൺഗ്രസ് ഇത്തവണ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചനകളാണ് സർവ്വേഫലങ്ങൾ നൽകുന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ അധികാരം പിടിക്കാൻ 116 സീറ്റുകൾ വേണം.

കോൺഗ്രസ് മുന്നേറ്റം

കോൺഗ്രസ് മുന്നേറ്റം

കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപി സർക്കാരിനെതിരെ ഉയർന്ന ഭരണ വിരുദ്ധ വികാരവും, ജിഎസ്ടിയും, നോട്ട് നിരോധനവുമെല്ലാം പ്രചാരണവേളയിൽ കോൺഗ്രസ് ആയുധമാക്കി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫല സൂചനകൾ നൽകുന്നതാവും മധ്യപ്രദേശ് പോരാട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപി വരും

ബിജെപി വരും

ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപി ആഘോഷം തുടങ്ങുകയാണ്. ദാട്ടിയയിലെ ശ്രീ പീതാംബര പീത് അമ്പലത്തിൽ ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ എപ്പോഴും ജനങ്ങൾക്ക് ഇടയിലാണ്, അവർക്ക് എന്നെ അറിയാം. ആശങ്കകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറയുന്നു. മധ്യപ്രദേശിന് വേണ്ടി അനുഗ്രഹം വാങ്ങാനാണ് തന്റെ ക്ഷേത്ര ദർശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ ഒപ്പമുണ്ട്

ജനങ്ങൾ ഒപ്പമുണ്ട്

സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഞങ്ങൾക്കൊപ്പമാണ്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ബിജെപി അധികാരം നിലനിർത്തും എന്നത് മാത്രമാണ് സത്യം ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.

ആർക്കൊപ്പം

ആർക്കൊപ്പം

റിപ്പബ്ലിക് ടിവി- ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപി 108 മുതൽ 128 സീറ്റുകൾ വരെയും കോൺഗ്രസ് 95 മുതൽ 115 സീറ്റുകൾ വരെയും സ്വന്തമാക്കും. ഇന്ത്യാ ടുഡേ - ആക്സിസ് ബാങ്ക് എക്സിറ്റ് പോൾ പ്രകാരം ബിജെപി 102- 120 സീറ്റും കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ വരെയും നേടും. ടൈംസ് നൗ - സിഎൻഎക്സ് സർവേ ബിജെപിക്കാണ് സാധ്യത കൽപ്പിക്കുന്നത്. 126 സീറ്റുകൾ ബിജെപിക്കും 89 സീറ്റുകൾ കോൺഗ്രസിനും ലഭിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.

കോൺഗ്രസിനും പ്രതീക്ഷ

കോൺഗ്രസിനും പ്രതീക്ഷ

മധ്യപ്രദേശിൽ വിജയപ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസും. ക്രമസമാധാന പ്രശ്നം, വർധിച്ചു വരുന്ന ബലാത്സംഗ പരാതികൾ, കർഷക പ്രശ്നങ്ങൾ, കടുത്ത ജലക്ഷാമം തുടങ്ങി സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെല്ലാം പ്രചാരണവേളയിൽ കോൺഗ്രസ് സർക്കാരിനെതിരെ ആയുധമാക്കിയിരുന്നു. 140 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറയുന്നത്.

ക്രമക്കേടുകൾ

ക്രമക്കേടുകൾ

മധ്യപ്രദേശിലെ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ സ്ട്രോഗ് റൂമിലേക്ക് ചില പെട്ടികൾ കൊണ്ടുപോയിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. സ്ട്രാംഗ് റൂമിലെ സിസിടിവി ക്യാമറകൾ മണിക്കൂറുകളോളം പ്രവർത്തന രഹിതമായതും ദുരൂഹത വർദ്ധിപ്പിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യംതെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

English summary
bjp will keep madhyapradesh, says sivaraj singh chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X