കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ആദ്യമായി ബിജെപി; തോല്‍വി സമ്മതിച്ച് ഹൂഡ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഹരിയാന സംസ്ഥാനരൂപീകരണത്തിന് ശേഷം ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയിലേതുപോലെ കേലവ ഭൂരിപക്ഷത്തിന് ബിജെപി മറ്റ് പാര്‍ട്ടികളോട് ഇരക്കേണ്ട കാര്യം ഹരിയാനയിലില്ല. തുടര്‍ച്ചയായി 10 വര്‍ഷം ഹരിയാന ഭരിച്ച ഭുപീന്ദര്‍ സിങ് ഹൂഡ പരാജയം സമ്മതിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഒറ്റക്ക് ഭൂരിപക്ഷം നേടുന്ന നിലയിലേക്ക് ഹരിയാനയില്‍ ബൂിജെപി വളര്‍ന്നത്. മോദി തരംഗമാണ് വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Haryana Map

കോണ്‍ഗ്രസിനെ കൂടാതെ വിശാല്‍ ഹരിയാന പാര്‍ട്ടി, ജനത പാര്‍ട്ടി, ജനത ദള്‍, സമാജ് വാദി പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എന്നീ പാര്‍ട്ടികളാണ് ഹരിയാന ഭരിച്ചിട്ടുള്ളത്. എന്നാല്‍ ജനത ദളും സമാജ് വാദി പാര്‍ട്ടിയും ഹരിയാന വികാസ് പാര്‍ട്ടിയും ഇപ്പോള്‍ ചിത്രത്തിലേ ഇല്ല.

ഹൂഡക്ക് മുമ്പ് ഹരിയാന ഭരിച്ച ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ ഇത്തവണ കോണ്‍ഗ്രസിനേക്കാള്‍ ശക്തി തെളിയിച്ചു എന്നതാണ് മറ്റൊരു വസ്തുത. ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം ഹരിയാനയില്‍ 48 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 15 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. 18 സീറ്റുകളില്‍ ഐഎന്‍എല്‍ഡിയും മറ്റ് കക്ഷികളും മുന്നിട്ട് നില്‍ക്കുന്നു.

English summary
BJP will lead Haryana first time in history; Chief Minister Bhupinder SinghHooda acknowledges defeat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X