അമിത് ഷായ്ക്ക് തിരിച്ചടി!! ബിജെപി ക്യാംപിൽ പുതിയ തന്ത്രങ്ങൾ!!!തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയിൽ!!

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ഗുജറാത്തിലെ മൂന്ന് രാജ്യസഭസീറ്റിലേക്കുളള തിരഞ്ഞെടുപ്പിൽ വോട്ടുകൾ അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.

ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത രണ്ടു കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയത്. ഇവരുടെ വോട്ടുകൾ ഉണ്ടായിരുന്നെങ്കിൽ അഹ്മദ് പട്ടേൽ വിജയിക്കില്ലായിരുന്നുവെന്നും രൂപാണി പറഞ്ഞു.കോൺഗ്രസ്എംഎൽഎമാർ വോട്ടിങിന് ശേഷം ബാലറ്റ് പേപ്പർ ഉയർത്തിക്കാണിച്ചതിനെ തുടർന്നാണ് കമ്മീഷൻ ഇവരുടെ വോട്ട് അസാധുവാക്കിയത്

നിയമനടപടിക്കൊരുങ്ങി ബിജെപി

നിയമനടപടിക്കൊരുങ്ങി ബിജെപി

കോൺഗ്രസ് വിമത എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു ബിജെപി അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചg.

കോൺഗ്രസ് ഇരു ചേരികളിൽ

കോൺഗ്രസ് ഇരു ചേരികളിൽ

രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തിലെ കോൺഗ്രസിന്റെ ഭാവി ഏറെകുറെ വ്യക്തമായി കഴിഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ് നെടുകെ പിളർന്നിരിക്കുകയാണെന്നു ഇനി കോൺഗ്രസിന് ഒരു ഭാവിയുമില്ലെന്നു ഗുജറത്ത് മുഖ്യമന്ത്രി വ്യക്തമാക്കി

പട്ടേലിന്റെ വിജയം

പട്ടേലിന്റെ വിജയം

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നത്. എംഎൽഎമാരുടെ കൂറുമാറ്റവും അവസാന നിമിഷമുണ്ടായ രാഷ്ട്രീയ നാടകത്തിനൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹ്മദ് പട്ടേൽ 44 വോട്ടു നോടി വിജയിച്ചു.

വിമത കോൺഗ്രസ് എംഎൽഎമാർ

വിമത കോൺഗ്രസ് എംഎൽഎമാർ

അവസാന നിമിഷം രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി കളംമാറ്റി ചവിട്ടിയിരുന്നു. ഇവരുടെ വോട്ടുകൾ അസാധുവാക്കിയതോടെയാണ് പട്ടേൽ വിജയം ഉറപ്പിച്ചത്. രഘവ്ജി പട്ടേൽ,ഭോലാഭായ് ഗോഹിൽ എന്നീ എംഎൽഎമാരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്തതിനുശേഷം ബിജെപി സ്ഥാനാർത്ഥികളായിരുന്ന അമിത്ഷായേയും സ്മൃതി ഇറാനിയേയും ബാലറ്റ് പേപ്പർ ഉയർത്തി കാണിച്ചു. പാർട്ടി ഏജന്റിനെയല്ലാതെ മാറ്റാരെയും വോട്ട് ചെയ്ത ബാലറ്റ് പേപ്പർ കാണിക്കാൻപാടില്ലെന്നാണ് തിരഞ്ഞടുപ്പ് ചട്ടം.

വിമതർക്കെതിരെ പരാതിയുമായി കോൺഗ്രസ്

വിമതർക്കെതിരെ പരാതിയുമായി കോൺഗ്രസ്

വിമത എംഎൽഎമാരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.എതിർ പാർട്ടിയിലുള്ളവർക്ക് വോട്ട് പ്രദർശിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പരാതി നൽകിയത്. വീഡിയോ പരിശോധിച്ചതിനു ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് അസാധുവാക്കിയത്.

As he Completes 3 Years As BJP Chief, Amit Shah Prepares For Future
രാജ്യസഭയിലേക്ക്

രാജ്യസഭയിലേക്ക്

നാടകീയ മൂഹൂർത്തങ്ങൾക്കെടുവിൽ ഇന്നാലെ രാത്രിയോടെ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബി‍ജെപി സ്ഥാനാർത്ഥികളായ സ്മൃതി ഇറാനിയും, അമിത്ഷാ യും 46 വോട്ടുകളോടെ രാജ്യസഭയിലെത്തി .എന്നാൽ വിവാദങ്ങൾക്കും അടിയൊഴുക്കുകൾക്കുമൊടുവിൽ 44 വോട്ടുകളോടെ അഹ്മദ് പട്ടേലും വിജയിച്ചു.

English summary
Gujarat chief minister Vijay Rupani said on Wednesday the Congress won the Rajya Sabha election from the third seat in the state because two votes were invalidated, adding the Bharatiya Janata Party (BJP) will explore legal options to challenge the Election Commission’s (EC) decision.
Please Wait while comments are loading...