രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമവായത്തിനൊരുങ്ങി ബിജെപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമവായമുണ്ടാക്കാന്‍ ബിജെപി ശ്രമം. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ബിജെപി വിഷയത്തില്‍ സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ രൂപം നല്‍കിയ മൂന്നംഗ കമ്മറ്റിയിലെ അംഗമാണ് വെങ്കയ്യ നായിഡു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് സമിതിയില്‍ മറ്റ് അംഗങ്ങള്‍. ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി വെങ്കയ്യ നായിഡു പറഞ്ഞു.

venkaiah-naidu

ബിജെപി ഭരണകക്ഷിയാണ്. രാഷ്ട്രപതിയെപ്പോലെ നിര്‍ണായകമായ സ്ഥാനത്തിരിക്കേണ്ട വ്യക്തിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ഉത്തരവാദിത്വമുണ്ട്. എല്ലാ പാര്‍ട്ടികളുടെ പിന്തുണയോടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. പാര്‍ട്ടികളുടെ പിന്തുണ ഇതിനായി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുമ്പോഴാണ് ബിജെപി സമവായത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാല്‍ അത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം മഹാസഖ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലും ബിജെപിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.


English summary
BJP will talk to all parties to evolve consensus on Presidential nominee: Naidu
Please Wait while comments are loading...