ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടത്തിയാലും വിജയം ബിജെപിയ്ക്ക്, ഓണ്‍ലൈന്‍ പോള്‍ ഫലങ്ങള്‍ ഞെട്ടിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അധികാരത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ബിജെപിയുടെ ജനപിന്തുണ ഞെട്ടിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പോള്‍ ഫലങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2014ല്‍ അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാരിന് വീണ്ടും അധികാരത്തില്‍ എത്താനുള്ള ജനപിന്തയുണ്ടെന്ന് ഓണ്‍ലൈന്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടു.

നിയമസഭ തിരഞ്ഞെടപ്പുകളില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് ഇനിയൊരു തിരഞ്ഞെടുപ്പിലൂടെ തിരിച്ച് പിടിക്കാന്‍ കഴിയും. ദില്ലിയിലെ ആംആദ്മി പാര്‍ട്ടിയെ താഴെയിറക്കി ഭരണത്തിലേറാന്‍ കഴിയുമെന്നും ഓണ്‍ലൈന്‍ പോള്‍ ഫലങ്ങള്‍ പറയുന്നു. 2014 തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് 84 ശതമാനം ആളുകള്‍ പറയുന്നതായി സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

bjpflag

61 ശതമാനം ജനങ്ങള്‍ പറയുന്നത് ബിജെപിയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുന്നതായി പറയുന്നു. കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ 77 ശതമാനം ആളുകള്‍ പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
BJP will win if Lok Sabha elections were held today: TOI online poll
Please Wait while comments are loading...