കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീര്‍ ബിഡിസി തിരഞ്ഞെടുപ്പ്: 280ല്‍ 81ഉം ബിജെപിക്ക്, 27 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ച് ബിജെപി. കശ്മീരിലെ 280 ബ്ലോക്കുകളിലേക്ക് നടന്ന ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 81 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കനത്ത സുരക്ഷയിലാണ് വ്യാഴാഴ്ച ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്.

ഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ!! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപിഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ!! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ വെച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിജെപി മാത്രമാണ് ജമ്മു കശ്മീര്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.

2014ലെ ഫലം നിര്‍ണായകം

2014ലെ ഫലം നിര്‍ണായകം

2014ലെ തിരഞ്ഞെടുപ്പില്‍ ജമ്മു ഡിവിഷനില്‍ നിന്ന് 27ല്‍ 25 സീറ്റുകളിലാണ് വിജയിച്ചത്. 137ല്‍ 18 ബ്ലോക്കുകളും ബിജെപിക്ക് ലഭിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സ്റ്റേറ്റ് ചീഫ് ഇലക്ടറല്‍ ഓഫീസ് ശൈലേന്ദ്രകുമാര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മൊത്തെ 316 ബ്ലോക്കുകളില്‍ 307 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 27 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന 288 ബ്ലോക്കുകളില്‍ 81 ബ്ലോക്കുകളിലും ബിജെപിയാണ് വിജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ജെകെഎന്‍പിപി എന്നീ പാര്‍ട്ടികള്‍ ഒന്നും എട്ടും ബ്ലോക്കുകളിലും വിജയിച്ചു. 217 ബ്ലോക്കുകളിലും സ്വതന്ത്രരാണ് വിജയിച്ചത്. തിരഞ്ഞെ
ടുപ്പിന് വേണ്ടി പഞ്ചുകളെയും സര്‍പഞ്ചുകളെയും നിയോഗിച്ചതിന് പുറമേ പോളിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ പോലീസ് ബങ്കര്‍ വാഹനങ്ങളും വിന്യസിച്ചിരുന്നു. 26000 പഞ്ചുകളും സര്‍പഞ്ചുകളും വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 98 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
സ്ത്രീ സംവരണ സീറ്റ്

 സ്ത്രീ സംവരണ സീറ്റ്

സ്ത്രീ സംവരണ സീറ്റ്

കശ്മീരിലെ സ്ത്രീ സംവരണ സീറ്റില്‍ നിന്ന് ബിജെപിയുടെ റുഹീന ജാന്‍ ഭാഗത്ത് സെന്‍ട്രല്‍ ബുദ്ഗാമിലെ കനിപൊരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ രണ്ട് വോട്ടിനാണ് വിജയിച്ചത്. 32 വോട്ടുകള്‍ പോള്‍ ചെയ്ത ബ്ലോക്കില്‍ റുഹീനക്ക് 11 വോട്ടുകളാണ് ലഭിച്ചത്.

മേല്‍ക്കൈ ബിജെപിക്ക്

മേല്‍ക്കൈ ബിജെപിക്ക്


ജമ്മുകശ്മീരിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 20 ബ്ലോക്കുകളില്‍ ഒമ്പതിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ ഒമ്പതെണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. കത്വ ജില്ലയിലെ 19 ബ്ലോക്കുകളില്‍ എല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളാണ് തിഞ്ഞെടുക്കപ്പെട്ടത്. അവശേഷിക്കുന്ന പത്തെണ്ണം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചു.

 ഉദ്ധംപൂരില്‍ സാന്നിധ്യമറിയിച്ചു

ഉദ്ധംപൂരില്‍ സാന്നിധ്യമറിയിച്ചു

ഉദ്ധംപൂരിലെ 17 ബ്ലോക്കുകളിലും ബിജെപിയാണ് വിജയിച്ചത്. സാമ്പ ജില്ലയിലെ വിജയ്പൂര്‍ മണ്ഡലത്തിലെ മൂന്ന് ബ്ലോക്കുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 2014ല്‍ ബിജെപി മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ പ്രതിനിധീകരിച്ച മണ്ഡലമാണിത്. പിഡിപി- ബിജെപി സഖ്യസര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ രാജിവെക്കേണ്ടിവന്ന മന്ത്രിമാരില്‍ ഒരാളാണ് ഇദ്ദേഹം. കത്വ പീഡനക്കേസില്‍ കുറ്റവാളിയുടെ കുടുംബാംഗങ്ങള്‍ പിന്തുണച്ചെത്തിയതാണ് വിവാദങ്ങള്‍ക്ക് ആധാരം.

 പൂഞ്ചില്‍ അക്കൗണ്ട് തുറന്നില്ല

പൂഞ്ചില്‍ അക്കൗണ്ട് തുറന്നില്ല


റയേസിയിവെ 12 ബ്ലോക്കുകളില്‍ നാലെണ്ണത്തില്‍ ബിജെപിയും റമ്പാനിലെ അഞ്ചില്‍ അ‍ഞ്ചും, ദോഡയിലെ 12ല്‍ അഞ്ചും ബ്ലോക്കുകള്‍ ബിജെപിക്ക് ഒപ്പമാണ് നിന്നത്. കിഷ്ടവാര്‍ ജില്ലയിലെ പാല്‍മര്‍ ബ്ലോക്കിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായുള്ള സഖ്യം ഇല്ലാതായതോടെയാണ് ടോസിലൂടെ വിജയിയെ കണ്ടെത്തിയത്. രജൗരിയിലെ 19 ബ്ലോക്കുകളില്‍ എട്ടിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും വിജയിച്ചു. എന്നാല്‍ പൂഞ്ചില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഈ ബ്ലോക്കില്‍ 11 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ച് വിജയിച്ചത്.

English summary
BJP wins 81 of 280 blocks in J&K's first BDC elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X