കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ജെഡിഎസ് കാലുവാരി: മൈസുരു കോർപ്പറേഷനില്‍ ചരിത്ര വിജയവുമായി ബിജെപി

Google Oneindia Malayalam News

മൈസൂരു: മൈസൂരു സിറ്റി കോർപ്പറേഷന്റെ (എംസിസി) ചരിത്രത്തിലാദ്യമായി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബി ജെ പിയുടെ കൈകകളിലേക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിജെപിയുടെ സുനന്ദ പാലനേത്ര ബിജെപിയുടെ ആദ്യ മേയറായെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിനായിരുന്നു ലഭിച്ചത്. ജെഡി(എസ്)നുള്ളിലെ ഭിന്നതയാണ് ബി ജെ പിയെ മേയർ തിരഞ്ഞെടുപ്പിൽ വിജയിക്കാന്‍ സഹായിച്ചത്.

ബി ജെ പിയുടെ ശിവകുമാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി ജെ പിയുടെ തന്നെ ജി രൂപ വിജയിച്ചു. ജെ ഡി എസ് സ്ഥാനാർത്ഥിയെ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയുണ്ടായിരുന്നെങ്കിലും പത്രിക തള്ളിയതിനാല്‍ ബി ജെപി സ്ഥാനാർത്ഥി മത്സരിക്കുകയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ ശിവകുമാറിന്റെ പിതാവ് പുട്ടയ്യ മൈസൂരു കോർപ്പറേഷനില്‍ മേയറുടെ ദഫേദാറായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ്.

രണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നുരണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നു

ജെ ഡി എസും ബി ജെ പിയും തമ്മിലുള്ള അവസാന നിമിഷ

ജെ ഡി എസും ബി ജെ പിയും തമ്മിലുള്ള അവസാന നിമിഷ സഖ്യമാണ് തുടർച്ചയായി രണ്ടാം തവണയും മേയർ സ്ഥാനം നേടാൻ സംസ്ഥാനത്തെ ഭരണ കക്ഷിയെ സഹായിച്ചത്. എന്നാൽ ശിവകുമാറിന് ജെ ഡി എസ് ക്യാമ്പിൽ സുഹൃത്തുക്കളുള്ളതിനാലാണ് ജെ ഡി എസ് കോർപ്പറേറ്റർമാർ വോട്ട് ചെയ്തതെന്ന് ബി ജെ പിയുടെ ജില്ലാ ചുമതലയുള്ള മന്ത്രി എസ് ടി സോമശേഖർ പറഞ്ഞു. ജെ ഡി എസുമായി ബി ജെ പി സഖ്യത്തിലേർപ്പെട്ടിട്ടില്ലെന്നും സോമശേഖർ പറഞ്ഞു.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

മേയർ സ്ഥാനം ജനറൽ വിഭാഗത്തിന് സംവരണം

മേയർ സ്ഥാനം ജനറൽ വിഭാഗത്തിന് സംവരണം ചെയ്തിരുന്നെങ്കിലും, ജെഡി (എസ്) പിന്തുണയോടെ വിജയിച്ച പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പ്രവർത്തകനും മൂന്നാം തവണ കോർപ്പറേറ്ററുമായ ശിവകുമാറിനെയാണ് ബിജെപി മത്സരിപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി സയ്യിദ് ഹസ്രത്ത് ഉള്ള 28 വോട്ടുകൾ നേടിയപ്പോൾ ശിവകുമാർ 47 വോട്ടുകൾ നേടി. സത്യനഗർ വാർഡ് നമ്പർ 14-ൽ നിന്നുള്ള ജെഡി(എസ്) കോർപ്പറേറ്ററായ സവുദ് ഖാൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിച്ചു.

നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ജാതി സർട്ടിഫിക്കറ്റ്

നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാലാണ് ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സാങ്കേതിക കാരണങ്ങളാൽ ജെഡി (എസ്) സ്ഥാനാർത്ഥി രേഷ്മ ഭാനുവിന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചത്. അവസരം മുതലെടുത്ത ബി ജെ പി രൂപയെ മത്സരിപ്പിച്ച് വിജയം നേടിയെടുക്കുകയായിരുന്നു. ബി ജെ പിയുടെ ഗൂഢാലോചന മൂലമാണ് ജെ ഡി എസിന് ഡെപ്യൂട്ടി മേയർ സ്ഥാനം നഷ്ടമായതെന്ന് കോൺഗ്രസ് കോർപ്പറേറ്റർമാർ ആരോപിച്ചു.

എന്നാൽ, സോമശേഖർ ഇത് നിഷേധിക്കുകയും ജെഡി (എസ്)

എന്നാൽ, സോമശേഖർ ഇത് നിഷേധിക്കുകയും ജെഡി (എസ്) സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെ കുറ്റപ്പെടുത്തുകയും ചെയ്തു. "നായക സമുദായത്തിൽ നിന്നുള്ള ഒരു നേതാവിനെ എംസിസി മേയറാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. മേയർ സ്ഥാനം ജനറൽ വിഭാഗത്തിന് സംവരണം ചെയ്തിരുന്നെങ്കിലും, നായക സമുദായത്തിൽ നിന്നുള്ള ഒരാളെ അടുത്ത മേയറാക്കാൻ എല്ലാവരും ഒന്നിച്ചു നിന്നു'' സോമശേഖർ പറഞ്ഞു.

സ്വതന്ത്രർ ഉൾപ്പെടെ എല്ലാ പാർട്ടി കോർപ്പറേറ്റർമാരെയും

സ്വതന്ത്രർ ഉൾപ്പെടെ എല്ലാ പാർട്ടി കോർപ്പറേറ്റർമാരെയും ശിവകുമാർ വിശ്വാസത്തിലെടുത്തു. കോൺഗ്രസിലെ സുഹൃത്തുക്കളോട് പോലും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ജെഡിഎസുമായി രാഷ്ട്രീയ ധാരണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേയർ സ്ഥാനത്തേക്ക് ഉറ്റുനോക്കിയിരുന്ന കോൺഗ്രസ് നേതാക്കൾ ജെഡി (എസ്) കോർപ്പറേറ്റർ നിർമ്മല കെയെ പിന്തുണയ്ക്കാന്‍ ആലോചിച്ചിരുന്നു. അവരുടെ പിന്തുണയോടെ പാർട്ടിക്ക് 28 വോട്ടുകൾ നേടാനായി. എന്നാൽ, ബിജെപിയും ജെഡിഎസും തമ്മിലുള്ള രഹസ്യ സഖ്യം കോൺഗ്രസിന്റെ ശ്രമം പരാജയപ്പെടുത്തി. മേയർ തിരഞ്ഞെടുപ്പിൽ നിർമ്മല കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിനാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും ജെഡി(എസ്) അംഗങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു.

കോൺഗ്രസുമായുള്ള മുൻ അനുഭവത്തെ

അതേസമയം, കോൺഗ്രസുമായുള്ള മുൻ അനുഭവത്തെ തുടർന്നാണ് മേയർ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) ബിജെപിയെ പിന്തുണച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബിജെപിക്ക് വേണ്ടത്ര അംഗസംഖ്യയുള്ളതിനാൽ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് പാർട്ടി സ്ഥാനാർത്ഥിയെ നിർത്തി വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസുമായി) സഖ്യം തുടരുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

English summary
BJP wins Mayoral and Deputy Mayoral elections in Mysuru Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X