കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർണാടകയില്‍ 65 സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിക്കില്ല: അധികാരം കോണ്‍ഗ്രസ് പിടിക്കും'

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണ നേട്ടങ്ങള്‍ എടുത്ത് പറയാതെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എടുത്ത് കാട്ടുന്ന ബി ജെ പിയെ പരിഹസിച്ച് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ.

60 ദിവസത്തിൽ കൂടുതൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കില്ലെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ കൗണ്ട്ഡൗൺ ആരംഭിച്ചു. ബി ജെ പി മതത്തിന്റെ കാർഡ് കളിക്കുകയാണ്. മറുവശത്ത്, ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുന്നതിലാണ് കോൺഗ്രസിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി.

സംസ്ഥാനം പ്രകൃതിക്ഷോഭം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍

സംസ്ഥാനം പ്രകൃതിക്ഷോഭം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇരകളെ ആശ്വസിപ്പിക്കാൻ മോദി ഉണ്ടായിരുന്നില്ലെന്ന് ശിവകുമാർ അവകാശപ്പെട്ടു. കർണാടകയിൽ നിന്ന് 25 ബി ജെ പി എം.പിമാരുണ്ടായിട്ടും സംസ്ഥാനത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗങ്ങളൊന്നും നടന്നില്ല. അവർ വെറുതെ ദില്ലിയില്‍ പോയി വരികയാണെന്നും കെ പി സി സി അധ്യക്ഷന്‍ വിമർശിച്ചു.

ബിഗ് ബോസില്‍ കിട്ടാത്ത സമ്മാനം എനിക്ക് ഇവിടെ കിട്ടി; പുതിയ സന്തോഷം പങ്കുവെച്ച് ശാലിനിബിഗ് ബോസില്‍ കിട്ടാത്ത സമ്മാനം എനിക്ക് ഇവിടെ കിട്ടി; പുതിയ സന്തോഷം പങ്കുവെച്ച് ശാലിനി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് പരമാവധി 65 സീറ്റുകൾ നേടാനാകും. കനകപുരയ്ക്കും പിന്നീട് പഴയ മൈസൂരുവിനും മുൻഗണന നൽകണമെന്നും അമിത് ഷായെ അദ്ദേഹം ഉപദേശിച്ചു. കോൺഗ്രസിന്റെ ശക്തിയും ചരിത്രവും രാജ്യത്ത് ആഴത്തിൽ വേരൂന്നിയതാണെന്നും പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല

വാഗ്ദാനങ്ങൾ പാലിക്കാൻ പാർട്ടി തീരുമാനിച്ചു.

വാഗ്ദാനങ്ങൾ പാലിക്കാൻ പാർട്ടി തീരുമാനിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി കോൺഗ്രസ് ചെയ്തതെല്ലാം ബി.ജെ.പിയുടെ പൊതുമേഖലയും ബാങ്കുകളും സ്വകാര്യവൽക്കരിക്കുന്നതിലൂടെ പൂർണ്ണമായും ഇല്ലാതായി. കർഷകരും തൊഴിൽരഹിതരായ യുവാക്കളും പെരുവിഴിയിലായി. എം പിമാരുടെയോ എം എൽ എമാരുടെയോ മക്കളൊന്നും ബി ജെപിയുടെ ദുഷിച്ച പദ്ധതികൾക്ക് ബലിയാടാകില്ല. എന്നും ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. മുൻ കോൺഗ്രസ് സർക്കാർ 165 വാഗ്ദാനങ്ങൾ നിറവേറ്റിയപ്പോൾ ബിജെപി നൽകിയ 600 വാഗ്ദാനങ്ങളിൽ 50 എണ്ണം മാത്രമാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

അഴിമതിയും കമ്മീഷനും വർഗീയതയും

അഴിമതിയും കമ്മീഷനും വർഗീയതയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബി ജെ പി കർണാടകയ്ക്ക് നൽകിയ മൂന്ന് സംഭാവനകളാണ്. ബി ജെ പി നേതാവ് കൂടിയായ കരാറുകാരൻ സന്തോഷ് പാട്ടീൽ കമ്മീഷൻ ഭീഷണിയെ തുടർന്ന് ഈ നഗരത്തിൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായി. മന്ത്രിമാർ 40% കമ്മീഷൻ വാങ്ങുന്നുവെന്ന് ആരോപിച്ച് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി കത്തുകൾ അയച്ചിരുന്നു. മോദിയുടെ 'നാ ഖൗംഗ, നാ ഖാനെ ദുംഗ' വാഗ്ദാനങ്ങൾ കർണാടക സർക്കാരിന് ബാധകമല്ലെന്നുമായിരുന്നു യോഗത്തില്‍ പങ്കെടുത്ത എ ഐ സി സി വക്താവ് രണ്‍ദീപ് സിങ് സുർജേവാല അഭിപ്രായപ്പെട്ടത്.

ബി ജെ പിയിൽ മുഖ്യമന്ത്രി സ്ഥാനം 2500 കോടി

ബി ജെ പിയിൽ മുഖ്യമന്ത്രി സ്ഥാനം 2500 കോടി രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ബി ജെ പി എംഎൽഎ യത്നാൽ (ബസൻഗൗഡ പാട്ടീൽ യത്നാൽ) തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ മന്ത്രിമാരുടെ അനധികൃത ക്രഷറുകളിലും മണൽ ഖനനത്തിലും കമ്മീഷൻ ശതമാനം 50-70 ശതമാനമായി ഉയർന്നു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ എതിർക്കുന്ന മന്ത്രി തന്നെ മണൽ ഖനനത്തിൽ ഏർപ്പെട്ടില്ലേ? അനധികൃത മണൽ ഖനനത്തിനെതിരെ സമരം ചെയ്ത ഉഡുപ്പി എം എൽ എ കെ രഘുപതി ഭട്ട് ഇപ്പോൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

English summary
'BJP won't be able to win even 65 seats in Karnataka: Congress will take power': DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X