രജനീകാന്ത് ബിജെപിക്കൊപ്പം?
ട്രിച്ചി: നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഇതിനായി ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു.
മോഡി മാജിക് കൊണ്ട് മാത്രം തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം. അപ്പോള്‍ പിന്നെ ആളെക്കൂട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴി രജനീകാന്ത് എന്ന സ്റ്റൈല്‍ മന്നന്‍ മാത്രമാണ്.

രജനീകാന്ത് ബിജെപിയെ പിന്തുണക്കേണ്ട സമയാണിതെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. 2013 സെപ്റ്റംബര്‍ 26 ന് മോഡി ട്രിച്ചിയില്‍ എത്തുന്നുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രാധാകൃഷ്ണന്‍ ഇത്തരം ഒരഭിപ്രായം മുന്നോട്ട് വച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മോഡിയുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനമാണ് സെപ്റ്റംബര്‍ 26 ന് നടക്കുന്നത്.
പാര്‍ട്ടിയിലെ താരസാന്നിധ്യങ്ങളെ കുറിച്ചുള്ള മാധ്യ.മപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് രാധാകൃഷ്ണന്‍ രജനീകാന്തിനെ പരാമര്‍ശിച്ചത്. ബിജെപിയെ പിന്തുണക്കുക എന്ന രാഷ്ട്രീയ തീരുമാനം രജനീകാന്ത് എടുത്തേ തീരു എന്നാണ് അദ്ദേഹം പറഞ്ഞത്.
ട്രിച്ചിയിലെ പൊന്‍മലയിലാണ് മോഡി പങ്കെടുക്കുന്ന സമ്മേളനം നടക്കുക. തമിഴ്‌നാട്ടിലെ പ്രധാന സമ്മേളന നഗരികളില്‍ ഒന്നാണിത്. ഭാഗ്യം കൊണ്ടുവരുന്ന സമ്മേളന നഗരിയായിട്ടാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ ഈ സ്ഥലത്തെ കാണുന്നത്. ഇവിടെ സമ്മേളനങ്ങള്‍ നടത്തിയസമയത്തൊക്കെ ഡിഎംകെയും എഐഎഡിഎംകെയും അധികാരത്തിലെത്തിയിട്ടുണ്ടത്രെ. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപിയും ഒരു കൈ നോക്കുകയാണ്.












Click it and Unblock the Notifications