Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പതാക കൊണ്ട് ചെരുപ്പ് തുടച്ചു; പ്രവർത്തകർ വോട്ടറെ മർദ്ദിച്ചു, പോളിംഗ് ബൂത്തിൽ സംഘർഷം

ലഖ്നോ: പാർട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകർ വോട്ടറെ മർദ്ദിച്ചു. ജോൻപൂരിലുള്ള ഷാഹ്ഗഞ്ചിലെ പോളിംഗ് ബൂത്തിലാണ് സംഭവം.

പോളിംഗ് ബൂത്തിന് പുറത്തെ മരച്ചുവട്ടിൽ കിടക്കുകയായിരുന്ന ബിജെപി പതാക കൊണ്ട് വോട്ടർ ചെരുപ്പ് തുടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പാർട്ടി പ്രവർത്തകർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ പോളിംഗ് ബൂത്തിന് മുമ്പിൽ സംഘർഷം ഉണ്ടായി. എല്ലാവരും ചേർന്ന് വോട്ടറെ മർദ്ദിക്കുകയും ചെയ്തു.

main

പോളിംഗ് ബൂത്തിന് മുമ്പിൽ തടിച്ചുകൂടിയ പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു, സംഘർഷം പോളിംഗിനെ ബാധിച്ചില്ലെന്നാണ് റിപ്പോർട്ട്, അതേസമയം ആറാം ഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ഒരു ബിജെപി പ്രവർത്തകനും തൃണമൂൽ പ്രവർത്തകനും കൊല്ലപ്പെട്ടു.

ബിജെപി സ്ഥാനാർത്ഥി ഭാരതി ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നടന്ന ആക്രമണ സംഭവങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഹോം ഗാർഡിന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപ്പൊട്ടുകയായിരുന്നു. അധ്യാപകനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+