Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ ഗോമൂത്രം തളിച്ച് യുവമോർച്ച, താരത്തിന്റെ പ്രതികരണം ഇങ്ങനെ

ഇടതു ചിന്താകർ സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി യുവമോർച്ച പ്രവർത്തകർ ഗോമൂത്രം തളിച്ചത്.

ബെംഗളൂരു: സംഘപരിപരിവാന്റെ കണ്ണിലെ കരടായ നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തും ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. ഇടതു ചിന്താകർ സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി യുവമോർച്ച പ്രവർത്തകർ ഗോമൂത്രം തളിച്ചത്. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്നായിരുന്നു പരിപാടിയുടെ പേര്.

prakash raj

ഉത്തര കനഡ എംപിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ചെടിപ്പിക്കുകയും ഇത്തരം പ്രവർത്തിയിലേയ്ക്ക് നയിച്ചതെന്നുമാണ് സൂചന . ഇതിനെ തുടര്‍ന്ന് സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും വേദിയിലും പരിസരത്തും ഗോമൂത്രം തളിക്കുകയുമായിരുന്നു. പ്രദേശത്ത് ഇത്തരം പരിപാടി സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്നും മാറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരും ഗോമാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരും വന്നതോടെ സിര്‍സ നഗരം മുഴുവന്‍ അശുദ്ധമായെന്നും ഇതിനു സമൂഹം മാപ്പു കൊടുക്കില്ലെന്നും മറാട്ടെയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചതില്‍ പ്രതികരണവുമായി പ്രകാശ് രാജും രംഗത്തെത്തിയിരുന്നു . ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാരാജ് ട്വിറ്റ് ചെയ്തത്. നഗരത്തില്‍ ഞാന്‍ സംസാരിച്ച വേദി ബി ജെ പി പ്രവര്‍ത്തകര്‍ പശുവിന്റെ മൂത്രം(വിശുദ്ധ ഗോമൂത്ര)തളിച്ച് വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ഈ വിശുദ്ധീകരണ സേവനം തുടരുമോ? പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+