കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി സമരം: പ്രതിഷേധം സിപിഎമ്മിനെതിരിയും; മുഖ്യമന്ത്രിക്ക് കരിങ്കൊടി

ലോ അക്കാദമി വിഷയത്തില്‍ യുവമോര്‍ച്ച മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. സിപിഎം ലക്ഷ്മി നായരെ സഹായിക്കുന്നവെന്നാണ് ആരോപണം.

  • By Jince K Benny
Google Oneindia Malayalam News

കരുനാഗപ്പള്ളി: ലോ അക്കാദമി വിഷയത്തില്‍ പ്രതിഷേധം സിപിഎമ്മിലേക്കും. ലോ അക്കാദമി പ്രിന്‍സിപ്പലും ആരോപണ വിധേയയുമായ ലക്ഷ്മി നായരെ സിപിഎം സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കരുനാപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. ലക്ഷ്മിനായര്‍ക്കെതിരെ നടപടിവേണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം.

Pinarayi Vijayan

ലക്ഷ്മി നായരുടെ രാജിക്കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. സമരം മയപ്പെടുത്തണമെന്ന് സിപിഎം വിദ്യാര്‍ത്ഥി സംഘടനായ എസ്എഫ്‌ഐയോട് ആവശ്യപ്പെട്ടതായും വാര്‍ത്ത വന്നിരുന്നു. ലക്ഷ്മി നായരുടെ രാജി ഒഴിവാക്കി പ്രശ്‌നം പരിഹരിക്കുന്നതിനായി സിപിഎം നടപടികളും സ്വീകരിച്ചിരുന്നു. അതേ സമയം പാര്‍ട്ടി ചാനലിലെ കുക്കറി ഷോ അല്ലാതെ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ലക്ഷ്മി നായരും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പ്രിന്‍സിപ്പലിന്റെ ഭരണ വൈകല്യമാണെന്ന് കണ്ടെത്തുമ്പോഴും അതിന് വിരുദ്ധമായി സര്‍വകലാശാല നിയമങ്ങളേക്കുറിച്ചും അവകാശങ്ങളേക്കുറിച്ചും അത് പരിഹരിക്കാനുള്ള സംവിധാനത്തേക്കുറിച്ചുമുള്ള വിദ്യാര്‍ത്ഥികളുടെ അജ്ഞതയേക്കുറിച്ച് പരാമാര്‍ശിക്കുന്ന സബ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ തള്ളിക്കളയണമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ സിന്‍ഡിക്കേറ്റിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരുമായി ഒത്തുകളിച്ചാണ് ഈ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Law academy issue black flag on CM Pinarayi Vijayan by Yuvamorcha. They accusing that CPM trying to help Lakshmi Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X