കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കള്ളപ്പണക്കാരുടെ പേര് പുറത്ത് വിട്ടാല്‍ അത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ശക്തമായ ശക്തമായ മറുപടി. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ടെന്നാണ് മാക്കന്‍ പറഞ്ഞത്. രാജ്യ ദ്രോഹികളുടെ പേര് പുറത്ത് വിടണം എന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലി ഭോഷ്‌ക് വിളമ്പുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവും മാക്കന്‍ ഉന്നയിച്ചു.

Ajay Maken

കള്ളപ്പണത്തിന്റെ കാര്യത്തില്‍ എല്ലാവരുടേയും പേരുകള്‍ പുറത്തുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ചിലരുടെ പേരുകള്‍ മാത്രം പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും മാക്കന്‍ പറഞ്ഞു.

രാജ്യ ദ്രോഹി എന്നും രാജ്യ ദ്രോഹി തന്നെയാണ്. അതില്‍ കോണ്‍ഗ്രസ് എന്നോ ബിജെപി എന്നോ വ്യത്യാസമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാജീവ് സതാവ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. രാജ്യദ്രോഹികളുടെ പേര് പുറത്തുവിടുന്നതില്‍ നിന്ന് ജെയ്റ്റ്‌ലിയെ തടയുന്നതെന്താണെന്ന ചോദ്യവും രാജീവ് ചോദിക്കുന്നുണ്ട്.

ജെയ്റ്റ്‌ലിയെ പരിഹസിച്ചുകൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങിന്റെ ട്വീറ്റ്. എല്ലാ പൗരന്‍മാരുടേയും അക്കൗണ്ടില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനം എന്നാണ് പാലിക്കപ്പെടുക എന്ന് മണ്ടത്തരങ്ങള്‍ വിളമ്പുന്നതിന് മുമ്പ് ധനമന്ത്രി വ്യക്തമാക്കണം എന്നായിരുന്നു ട്വീറ്റ്.

English summary
Black money issue: Don't try to blackmail us, Congress warns government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X