• search

കള്ളപ്പണം എവിടെയെന്ന് ഇനി ചോദിക്കേണ്ടിവരില്ല; കള്ളപ്പണക്കാർ കുടുങ്ങും, എല്ലാത്തിനും വഴിയൊരുങ്ങുന്നു!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: സ്വിസ് ബാങ്കിലെ കള്ളപ്പണങ്ങളുടെ ലിസ്റ്റ് ഇനി പെട്ടെന്നു ലഭിക്കും. സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഇന്ത്യക്ക് വിവരങ്ങള്‍ കൈമാറുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള പ്രത്യേക നിയമഭേദഗതി സ്വിറ്റസര്‍ലന്റ് പാർലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമർപ്പിച്ചു. ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. തീരുമാനം അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തുന്ന സമയത്തുതന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. ഇതിനെക്കുറിച്ച് പഠിച്ച പ്രത്യേക പാര്‍ലമെന്ററി കാര്യ സമിതിയാണ് ഭേദഗതികള്‍ അനുമതിക്കായി സമര്‍പ്പിച്ചത്.

  പദ്മാവതി റിലീസ് തീയ്യതി മാറ്റി; ആരുടെയും സമ്മർദ്ദത്തെ തുടർന്നല്ലെന്ന് നിർമ്മാതാക്കൾ!

  മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജൻ; 'മാതൃഭൂമിയുടേത് സംഘപരിവാര്‍സേവ', വാർത്ത ലഘൂകരിച്ചു

  ഇന്ത്യക്ക് പുറമേ മറ്റു ചില രാജ്യങ്ങള്‍ക്കും സ്വമേധയാ വിവരങ്ങള്‍ കൈമാറാനുള്ള ധാരണയാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്. പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നിയമഭേദഗതി പാര്‍ലമെന്റില്‍ പാസായാല്‍ 2019 ജനുവരി മുതല്‍ത്തന്നെ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാകും.

  സ്വിസ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു

  സ്വിസ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു

  ഇന്ത്യക്കാരുടെ വന്‍കിട നിക്ഷേപ വിവരം കൈമാറുമെന്ന് സ്വിസ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയായിരിക്കും കൈമാറ്റം നടക്കുകയെന്നാണ് വിവരം. ധാരണപ്രകാരം 2019 നു ശേഷമുള്ള നിക്ഷേപവിവരങ്ങളാണ് കൈമാറുക. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2019ന് ശേഷമായിരിക്കും എല്ലാ അക്കൗണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ യന്ത്ര സഹായത്തോടെ കൈമാറുകയെന്നാണ് അറിയിച്ചത്. 2018 മുതല്‍ സ്വിറ്റ്‌സര്‍ലന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങളും ഓട്ടോമാറ്റിക് സംവിധാനം വഴി ഇന്ത്യക്ക് ലഭിക്കുമെന്നും ധനമന്ത്രാലയം കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

  കള്ളപ്പണം പിടികൂടുക

  കള്ളപ്പണം പിടികൂടുക

  കള്ളപ്പണം പിടികൂടുകയെന്നതാണ് ഈ സര്‍ക്കാറിന്റെ പരമപ്രധാനമായ ലക്ഷ്യം. ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ പ്രകാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിക്ഷേപകരുടെ വിവരം ഇന്ത്യയിലെത്തിയാല്‍ അത് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുന്നതിന് ഏറെ സഹായകരമായിരിക്കുമെന്നും ധനമന്ത്രാലയം പറയുന്നു. സ്വിസ് ബാങ്കിലുള്ള ഇന്ത്യന്‍ നിക്ഷേപകരെ സംബന്ധിച്ച് ഒരു തരത്തിലുള്ള വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവച്ചത്.

  മിനിമം പത്ത് ലക്ഷമെങ്കിലും വേണം

  മിനിമം പത്ത് ലക്ഷമെങ്കിലും വേണം

  സ്വിറ്റ്സര്‍ലണ്ടില്‍ പലതും സ്വകാര്യ ബാങ്കുകളാണ്. അതായത് നമുക്ക് നേരിട്ട് ചെന്ന് നിക്ഷേപം തുടങ്ങാനാവില്ലെന്ന് ചുരുക്കം. ഇത്തരം ബാങ്കുകളില്‍ നിക്ഷേപം തുടങ്ങണമെങ്കില്‍ അവിടെ നിക്ഷേപം തുടങ്ങുന്ന ആരെങ്കിലും നിര്‍ദ്ദേശിയ്ക്കേണ്ടി വരും. മാത്രമല്ല കുറഞ്ഞത് 10 ലക്ഷം ഡോളറെങ്കിലും ഇല്ലാതെ ഇത്തരം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനാവില്ല. പക്ഷേ ഇത്തരം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ചെയ്യുന്ന സേവനം മികച്ചതാണ്.

  നിക്ഷേപകന് മികച്ച ശ്രദ്ധയും സേവനവും

  നിക്ഷേപകന് മികച്ച ശ്രദ്ധയും സേവനവും

  ഓരോ നിക്ഷേപകനും വളരെ മികച്ച ശ്രദ്ധയും സേവനവും ലഭിയ്ക്കുന്നതുകൊണ്ടാണ് ഇവയെ സ്വകാര്യ ബാങ്ക് എന്ന് പറയുന്നത് തന്നെ. അതായത് വ്യക്തി ഗത സേവനം കിട്ടുമെന്ന് അര്‍ത്ഥം. നിക്ഷേപിച്ച ധനം എങ്ങനെ ഇരട്ടിപ്പിയ്ക്കണം, നികുതി പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇവര്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കും.ഇന്ത്യയില്‍ നിന്ന്‌ ഏകദേശം ഒന്‍പതിനായിരം കോടി രൂപ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ സ്വിസ്‌ ബാങ്ക്‌ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

  കള്ളപ്പണം പിടികൂടാനാകും

  കള്ളപ്പണം പിടികൂടാനാകും

  പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നിലവില്‍ നിരവധി നിയമനൂലാമാലകളിലൂടെ കടന്നുപോയാല്‍പോലും സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവാനുള്ള സാഹചര്യമില്ല. തീരുമാനം അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തുന്ന സമയത്തുതന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.

  English summary
  Paving the way for India to get instant access to details on Indians with Swiss accounts, a key parliamentary panel in Switzerland has approved an automatic information exchange pact between the two countries.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more