ട്വിന്റി20യിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!!! പാകിസ്താനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ലോകകിരീടം!!!

  • Posted By:
Subscribe to Oneindia Malayalam

ബംഗളൂരു: കളിക്കളത്തിലും പാകിസ്താന് മുന്നില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഇന്ത്യ. കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്ത് ലോക കിരീടം ഉയര്‍ത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓമ്പത് വിക്കറ്റിനാണ് പാകിസ്താനെ തകര്‍ത്തത്. പാകിസ്താന്‍ ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 14 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

Indian Blind Cricket team

പുറത്താകാതെ 99 റണ്‍സെടുത്ത ഓപ്പണര്‍ പ്രകാശ ജയരാമയ്യയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 11 റണ്‍സെടുത്ത് ദുണ്ണെ വെങ്കിടേഷ് പുറത്താകാതെ നിന്നു. 43 രണ്‍സെടുത്ത അജയ്കുമാര്‍ റെഡ്ഡി റണ്ണൈട്ടായപ്പോള്‍ 26 റണ്‍സെടുത്ത കേതന്‍ പട്ടേല്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 37 പന്തില്‍ 57 റണ്‍സെടുത്ത ഓപ്പണര്‍ ബാദര്‍ മുനീറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍.

2012ല്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിലും ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. ബംഗളൂരുവില്‍ നടന്ന അന്നത്തെ ഫൈനലില്‍ പാകിസ്താനെ 29 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.

English summary
Set a target of 198 runs to win, India chased down the total with the loss of just one wicket. Opener Prakasha Jayaramaiah scored an unbeaten 99 to put India on course for the title.
Please Wait while comments are loading...